കേരള കോൺഗ്രസ് മൂന്നാമത്തെ വലിയ കക്ഷി : രാജ്യസഭാ സീറ്റ് ജോസ് കെ. മാണിക്ക് തന്നെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജോസ് കെ. മാണി രാജിവെച്ച രാജ്യസഭാ സീറ്റ് അവര്‍ക്ക് തന്നെ നല്‍കാന്‍ ഇടതുമുന്നണിയില്‍ ധാരണ. ഘടകകക്ഷി നേതാക്കളുമായി സിപിഎം നേതൃത്വം നടത്തിയ ആശയവിനിമയത്തിലാണ് ധാരണയായത്. ഘടകക്ഷികളുടെ സീറ്റുകള്‍ സിപിഎം ഏറ്റെടുക്കുന്നത് ഉചിതമല്ലെന്നാണ് സിപിഐ നിലപാട്.

ജോസ് കെ. മാണിയുടെ മുന്നണി പ്രവേശത്തിന് സിപിഎമ്മുമായി ഉണ്ടായിരുന്ന ധാരണ പാല സീറ്റിന് പകരം രാജ്യസഭാ സീറ്റ് സിപിഎമ്മിനു എന്നായിരുന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിച്ചതോടെ രാജ്യസഭാ സീറ്റ് നിലനിര്‍ത്തണമെന്ന അവകാശവാദം ജോസ് കെ. മാണി സിപിഎം നേതൃത്വത്തോട് ഉന്നയിച്ചു. ഇതിനെ തുടര്‍ന്നാണ് സിപിഎം നേതൃത്വം ഘടകക്ഷികളുമായി ആശയവിനിമയം നടത്തിയത്.

അവര്‍ കൊണ്ടുവന്ന സീറ്റ് അവര്‍ക്ക് തന്നെ കൊടുക്കണമെന്നാണ് സിപിഐ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. എം.വി.ശ്രയാംസ് കുമാറിന് സീറ്റു കൊടുക്കുകയും കേരള കോണ്‍ഗ്രസിന്റെ സീറ്റ് സിപിഎം എടുക്കുകയും ചെയ്യുന്നത് ഉചിതമല്ലെന്ന് സിപിഐ മുന്നണി നേതൃത്വത്തോട് വ്യക്തമാക്കി. രാജ്യസഭാ സീറ്റ് ജോസ് കെ. മാണിക്ക് നല്‍കുന്നതിനോട് എന്‍സിപിക്കും വിയോജിപ്പില്ല. മറ്റു ഘടകക്ഷികളും സിപിഎം സീറ്റ് എറ്റെടുക്കുന്നതിനോട് യോജിക്കുന്നില്ല. ജോസ് കെ. മാണി മുന്നണിയിലേക്ക് എത്തിയ സമയത്തുള്ള  സാഹചര്യമല്ല ഇപ്പോഴെന്നും  മൂന്നാമത്തെ വലിയ കക്ഷിയെന്ന പരിഗണന കൊടുക്കേണ്ടി വരുമെന്നുമാണ് സിപിഎം നിലപാട്.

പാര്‍ട്ടി ചിഹ്നമുള്‍പ്പടെ കിട്ടിയ ജോസ് കെ.മാണിയില്‍ നിന്ന് സീറ്റ് പിടിച്ചെടുക്കുന്നത് ഉചിതമല്ലെന്നാണ് സിപിഎം നേതൃത്വത്തിലെ പൊതുവികാരം. എന്‍സിപിയിലെ പ്രശ്നം പരിഹരിക്കാനുള്ള ചില നീക്കങ്ങളും രാജ്യസഭാ സീറ്റ് ജോസിന് തന്നെ നല്‍കാനുള്ള തീരുമാനത്തിന് പിന്നിലുണ്ടെന്ന് സിപിഎം കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...