പത്തനംതിട്ട : കുമ്പഴയിലെ ഐസ് ഫാക്ടറിയില്‍ അമോണിയ ചോര്‍ന്നു. ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് അപകടം സംഭവിച്ചത്. മല്ലശ്ശേരി ജംഗ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന ഐസ് ഫാക്ടറിയില്‍ ആയിരുന്നു അപകടം. വിവരം അറിഞ്ഞയുടന്‍ പാഞ്ഞെത്തിയ പത്തനംതിട്ട അഗ്നിശമനസേനയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടയാളിനെ ആശുപത്രിയില്‍ എത്തിച്ചത്. പത്തനംതിട്ട സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ നേത്രുത്വത്തില്‍ അമോണിയ നിര്‍വീര്യമാക്കി.
https://www.facebook.com/mediapta/videos/733571497368069/