വീട്ടില്‍ ചാരായം നിര്‍മ്മിച്ച്‌ വില്‍പന നടത്തിയ ആളെ എക്‌സൈസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വീട്ടില്‍ ചാരായം നിര്‍മ്മിച്ച്‌ വില്‍പന നടത്തിയ ആളെ എക്‌സൈസ് പിടികൂടി. മലയാറ്റൂര്‍ വെസ്റ്റ് കോളനിയിലെ തോപ്പിലാന്‍ വീട്ടില്‍ സോണി ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഇയാളുടെ വീട്ടില്‍ നിന്നും 250 ലിറ്റര്‍ വാഷും 12 ലിറ്റര്‍ ചാരായവും കണ്ടെടുത്തു. നൂതന രീതിയിലുള്ള വാറ്റുകേന്ദ്രമാണ് വീടിന്റെ ഒരു മുറിയില്‍ ഉണ്ടാക്കിയത്. ഒരു ലിറ്റര്‍ ചാരായം 850 രൂപയ്ക്കാണ് വില്‍പന നടത്തിയിരുന്നത്. സോണിയുടെ ഓട്ടോറിക്ഷയിലായിരുന്നു വില്‍പന. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍.ജി മധുസൂദനന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനൂപ്, നിഷാദ്, ബിപിന്‍ ദാസ്, സലാഹുദീന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഫൗസിയ, ഡ്രൈവര്‍ സക്കീര്‍ ഹുസൈന്‍ എന്നിവരാണ് പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

16 കോടിയുടെ റോഡ് തകർന്നത് 16 ദിവസത്തിനുള്ളിൽ; അഴിമതി തുറന്നുകാട്ടി ദൃശ്യങ്ങൾ വൈറൽ

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ അടുത്തിടെ ഗതാഗതത്തിനായി തുറന്നുകൊടുത്ത പുതിയ പാലത്തിലേക്കുള്ള റോഡ്...

തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ പ്രവേശനം അനുവദിക്കാൻ തീരുമാനം

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ...

പഴയ സമരത്തിന്റെ പേരിൽ അന്യായമായ നടപടി ; കൈയിൽ വാറണ്ട് പോലുമില്ലായിരുന്നുവെന്ന് ഐഷി ഘോഷ്

0
ന്യൂഡല്‍ഹി: 2021ല്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് ഡല്‍ഹി പോലീസ് അറസ്റ്റ്...

വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്

0
കോട്ടയം: കടുത്തുരുത്തിയില്‍ വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന്...