കന്നുകാലി കശാപ്പ് നിരോധിച്ച്‌ ശ്രീലങ്കന്‍ സര്‍ക്കാര്‍ ; മാംസം ഭക്ഷിക്കുന്നവര്‍ക്കായി ബീഫ് ഇറക്കുമതി

For full experience, Download our mobile application:
Get it on Google Play

കൊളംബോ: കന്നുകാലി കശാപ്പ് നിരോധിച്ച്‌ ശ്രീലങ്കന്‍ സര്‍ക്കാര്‍. മാംസം ഭക്ഷിക്കുന്നവര്‍ക്കായി ബീഫ് ഇറക്കുമതി ചെയ്ത് കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കാര്‍ഷിക ആവശ്യത്തിന് വേണ്ടത്ര കന്നുകാലികള്‍ ഇല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കാനാവാത്ത പ്രായമായ കന്നുകാലികള്‍ക്കായി പ്രത്യേക പദ്ധതി തയ്യാറാക്കും. മാംസം ഭക്ഷിക്കുന്നവര്‍ക്കായി ബീഫ് ഇറക്കുമതി ചെയ്യും. ഇത് കുറഞ്ഞ വിലയില്‍ ആവശ്യക്കാര്‍ക്കു ലഭ്യമാക്കുമെന്ന് മന്ത്രി കഹേലിയ റാംബുകവെല്ല പറഞ്ഞു.

കന്നുകാലി കശാപ്പ് നിരോധിക്കാനുള്ള പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ നിര്‍ദ്ദേശം നേരത്തെ ഭരണകക്ഷിയായ എസ്‌എല്‍പിപിയുടെ നേതൃയോഗം അംഗീകരിച്ചിരുന്നു. നിരോധനം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിന് ആവശ്യമായി നിയമ ഭേദഗതി വരുത്താന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കശാപ്പു മൂലം പരമ്പരാഗത കാര്‍ഷിക ആവശ്യങ്ങള്‍ക്കു വേണ്ടത്ര കന്നുകാലികളെ ലഭിക്കുന്നില്ലെന്ന് കാബിനറ്റ് അംഗീകരിച്ച കുറിപ്പില്‍ പറയുന്നു. ക്ഷീരവ്യവസായത്തിന്റെ മുന്നോട്ടുപോക്കിനും കശാപ്പ് വിഘാതമാവുന്നുണ്ട്. നിരോധനം ഗ്രാമീണ ജനതയ്ക്കു നേട്ടമുണ്ടാക്കും. ക്ഷീര ഉത്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കാനും ഇതുവഴി കഴിയുമെന്ന് കാബിനറ്റ് നോട്ടില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...