ഏറ്റുമുട്ടല്‍ കൊല വീണ്ടും വിവാദമാകുന്നു : സിപി ജലീല്‍ വെടിവെച്ചില്ല ; ഏറ്റു മുട്ടലില്‍ കൊന്നതാണെന്ന് പോലീസ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മാവോയിസ്റ്റ് സി.പി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി പോലീസ്. സുല്‍ത്താന്‍ ബത്തേരിയില്‍ റിസോര്‍ട്ടില്‍ വച്ചു നടന്ന ഏറ്റുമുട്ടലിനിടെയാണ് ജലീല്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ജലീല്‍ വെടിവെച്ചുവെന്ന് തങ്ങള്‍ ആരോപിച്ചിട്ടില്ലെന്നാണ് വിശദീകരണം. മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് പോലീസിന്‍റെ വിശദീകരണം.

റിസോര്‍ട്ടില്‍ ഏറ്റുമുട്ടലുണ്ടായെന്നും പോലീസ് തിരിച്ചു വെടിവെച്ചുവെന്നും മജിസ്റ്റീരിയല്‍ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവദിവസം ആയുധധാരികളായ രണ്ട് മാവോയിസ്റ്റുകള്‍ റിസോര്‍ട്ടില്‍ വന്നിരുന്നു. അവരുടെ കൈവശം ആയുധങ്ങള്‍ ഉണ്ടായിരുന്നതായി സി.സി.ടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

ജലീലും ചന്ദ്രുവുമാണ് റിസോര്‍ട്ടിലെത്തിയത്. ചന്ദ്രുവാണ് പോലീസിന് നേരെ വെടിവച്ചത്. തിരിച്ചുള്ള പോലീസ് ആക്രമണത്തില്‍ ജലീലിന് വെടിയേറ്റു. സ്ഥലപരിശോധനയില്‍ എകെ 47 തോക്കിന്റെ തിരകളും കണ്ടെത്തിയിട്ടുണ്ട്. ഇത് രക്ഷപ്പെട്ട മാവോയിസ്റ്റ് വെടിവെച്ചതാണെന്നും പോലീസ് പറഞ്ഞു. ജലീലിന്റെ തോക്കിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയുള്ള വിവാദങ്ങളില്‍ അടിസ്ഥാനമില്ലെന്നും പോലീസ് വ്യക്തമാക്കി.

വയനാട്​ ല​ക്കി​ടി​യി​ലെ റി​സോ​ര്‍​ട്ടി​ല്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മാ​വോ​വാ​ദി സി.​പി. ജ​ലീ​ലി​നെ ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന പോ​ലീ​സ് വാ​ദ​ത്തി​ന്​ തി​രി​ച്ച​ടിയായിരുന്നു ഫോ​റ​ന്‍​സി​ക്​ റി​പ്പോ​ര്‍​ട്ട്. ജ​ലീ​ലിന്റെ തോ​ക്കി​ല്‍​നി​ന്ന് വെ​ടി​യു​തി​ര്‍​ത്തി​ട്ടി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ടില്‍ വ്യക്തമാക്കിയിരുന്നു. ജ​ലീ​​ല്‍ ഉ​പ​യോ​ഗി​ച്ചെ​ന്ന്​ പ​റ​യു​ന്ന റൈ​ഫി​ളി​ല്‍ നി​ന്ന്​ വെ​ടി​പൊ​ട്ടി​യി​ട്ടി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കു​ന്ന റി​പ്പോ​ര്‍​ട്ട്, പോ​ലീ​സ് ഹാ​ജ​രാ​ക്കി​യ സ​ര്‍​വ്വീ​സ് തോ​ക്കു​ക​ളി​ല്‍ ഒമ്പ​ത്​ എ​ണ്ണ​ത്തി​ല്‍​നി​ന്ന് വെ​ടി​യു​തി​ര്‍​ത്തി​ട്ടു​ണ്ടെ​ന്നും പ​റ​യു​ന്നു. ജ​ലീ​ലിന്റെ വ​ല​തു കൈ​യി​ല്‍ വെ​ടി​മ​രു​ന്നിന്റെ അ​വ​ശി​ഷ്ടം ക​ണ്ടെ​ത്തി​യി​ട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

2019 മാ​ര്‍​ച്ച്‌ ഏ​​ഴി​നാ​ണ് ല​ക്കി​ടി​യി​ലെ ഉ​പ​വ​ന്‍ റി​സോ​ര്‍​ട്ടി​ല്‍ ജ​ലീ​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്. തോ​ക്കു​മാ​യെ​ത്തി​യ ജ​ലീ​ല്‍ വെ​ടി​വെ​ച്ച​പ്പോ​ള്‍ തി​രി​കെ വെ​ടി​വെ​ച്ചു എ​ന്നാ​ണ്​ പോ​ലീ​സ് വി​ശ​ദീ​ക​രി​ച്ച​ത്. ഫെ​ബ്രു​വ​രി​യി​ല്‍ ത​ന്നെ ഫോ​റ​ന്‍​സി​ക് ലാ​ബ് വ​യ​നാ​ട്​ ജി​ല്ല കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യെ​ങ്കി​ലും കു​ടും​ബാം​ഗ​ങ്ങ​ള്‍ ന​ട​ത്തി​യ നി​യ​മ​പ​ര​മാ​യ ഇ​ട​പെ​ട​ല്‍ വ​ഴി​യാ​ണ്​ പു​റ​ത്തു​വ​ന്ന​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...