പത്തനംതിട്ട കുമ്പഴ സ്വദേശിയെ റിയാദില്‍ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

റിയാദ്​ : മലയാളിയെ  റിയാദിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. പത്തനംതിട്ട  കുമ്പഴ വെട്ടൂര്‍ സ്വദേശി ഇടയാടിയില്‍ പുത്തന്‍വീട്ടില്‍ ബിജു ദേവരാജന്‍ (48) ആണ്​ റിയാദ്​ എക്​സിറ്റ്​ ആറിലെ താമസസ്ഥലത്ത്​ മരിച്ചത്​.

ഞായറാഴ്​ച രാത്രിയില്‍ 11 മണിയോടെ ഉറങ്ങാന്‍ കിടന്ന ഇദ്ദേഹം പിറ്റേന്ന്​ ജോലിക്ക്​ വരാത്തതിനെ തുടര്‍ന്ന്​ സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചു ചെന്നപ്പോഴാണ്​ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടത്​. എക്​സിറ്റ്​ ആറിലെ വെല്‍കം റസ്​റ്റോറന്‍റില്‍ സപ്ലൈയറായിരുന്നു. 25 വര്‍ഷമായി റിയാദിലുണ്ട്​.

ദേവരാജനാണ്​ അച്​ഛന്‍. കനകമ്മ അമ്മ. ഭാര്യ: പ്രസീദ. ഏക മകള്‍ അനന്യ ബിജു . സഹോദരങ്ങള്‍: സോമലത, സിന്ധു. മൃതദേഹം റിയാദ്​ ശുമൈസി ആ​ശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...