കുമ്പഴ ശ്രീനാരായണ സ്തുപിക വാർഷികം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ആലുവയിൽ നടന്ന ഏഷ്യയിലെ ആദ്യത്തെ സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന സമയത്ത് കുമ്പഴ ശ്രീനാരായണ സ്തുപികയുടെ ആശയത്തിന് പ്രാധാന്യം ഏറെയാണെന്ന് തൃപ്പൂണിത്തുറ ഗവ. സംസ്‌കൃത കോളേജ് അസിസ്റ്റന്റ് പ്രൊഫസറും കാഞ്ഞിരമാറ്റം നിത്യ നികേതന ആശ്രമത്തിലെ സന്യാസിനിയുമായ സ്വാമിനി നിത്യചിന്മയി പറഞ്ഞു. കുമ്പഴ ശ്രീനാരായണ സ്തുപിക വാർഷികത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമിനി. ജാതി ചിന്തയിലെ ഗാന്ധിജിയുടെ കാഴ്ചപാടിനെ മാറ്റാൻ രാഷ്ട്രപിതാവിന്റെ ശിവഗിരി സന്ദർശന വേളയിൽ ഗുരുവിന് കഴിഞ്ഞു. മതം ഏതായാലും മനുഷ്യൻ നന്മയുള്ളവൻ ആയിരിക്കണമെന്നാണ് അനുകമ്പദശകത്തിലൂടെ ഗുരു പറയുന്നത്.

31 വർഷങ്ങളായി നടക്കുന്ന ശ്രീനാരായണ സ്തുപിക വാർഷികത്തിലും ശ്രീനാരായണ കൺവൻഷനിലും പങ്കെടുക്കുന്നവർക്ക് പുതിയ മനുഷ്യനായി മാറാനുള്ള പ്രേരണയാണ് ലഭിക്കുന്നതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച യൂണിയൻ പ്രസിഡന്റ്‌ കെ പത്മകുമാർ പറഞ്ഞു. യൂണിയൻ സെക്രട്ടറി ഡി അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി പി സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ്‌ സുനിൽ മംഗലത്ത്, യോഗം ഡയറക്ടർ ബോർഡ് അംഗം സി എൻ വിക്രമൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി സോമനാഥൻ, പി സലിംകുമാർ, പി കെ പ്രസന്നകുമാർ, എസ് സജിനാഥ്‌, പി വി രണേഷ്, മൈക്രോ ഫൈനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ ആർ സലീലനാഥ്‌, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം എം എൻ സുരേഷ് കുമാർ, വനിത സംഘം യൂണിയൻ സെക്രട്ടറി സരള പുരുഷോത്തമൻ, വൈസ് പ്രസിഡന്റ്‌ ദിവ്യ എസ് എസ്, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ഗീത സദാശിവൻ, അജിത രതീപ് എന്നിവർ പങ്കെടുത്തു. 80 നമ്പർ മുട്ടത്തുകോണം ശാഖയിലെ വനിത സംഘം യുണിറ്റ് അവതരിപ്പിച്ച തിരുവാതിര, സ്വാമി നാരായണ ഋഷി നയിച്ച സത്സംഗം എന്നിവയും നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലിക്കിടെ കാണാതായ 22കാരൻ കഴുത്തറുത്ത് മരിച്ചനിലയിൽ

0
വയനാട്: കൈനാട്ടിയിൽ 22കാരനെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതി...

സലാലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; സഹോദരനും സഹോദരിയും മരിച്ചു

0
സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ പാരാഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ സഹോദരങ്ങൾ...

കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്

0
കോട്ടയം: കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്. കോട്ടയം അതിരമ്പുഴ...

ഭിന്നശേഷിക്കാർക്ക് ശബരിമലയിൽ പ്രത്യേക ദർശന സൗകര്യം സര്‍ക്കാരിന്റെ പരിഗണനയില്‍

0
പത്തനംതിട്ട : ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് ഭിന്നശേഷിക്കാർക്ക് ക്യൂ...