മലയാളക്കരയെ ഓണക്കോടി ഉടുപ്പിക്കുവാന്‍ NCS Vastram ഒരുങ്ങിക്കഴിഞ്ഞു. കോട്ടയത്തും തിരുവല്ലയിലുമുള്ള ഷോറൂമുകളില്‍ വിവിധതരം വസ്ത്രങ്ങളുടെ അതിപിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ഗുണനിലവാരമുള്ള വസ്ത്രങ്ങള്‍ കുറഞ്ഞ വിലക്ക് നല്‍കി വസ്ത്രവ്യാപാര മേഖലയിൽ പുത്തന്‍ മാറ്റവുമായാണ് എൻ.സി.എസ് കടന്നുവന്നത്. ജനങ്ങളുടെ അഭിരുചിക്കിണങ്ങിയ വസ്ത്രങ്ങള്‍ കുറഞ്ഞവിലയ്ക്ക് നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എന്‍.സി.എസ് ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍.എം രാജു നെടുംപറമ്പില്‍ പറയുന്നു.
കോട്ടയത്ത് സിഎംഎസ് കോളജിന് എതിർവശത്ത് 60,000 സ്വകയർഫീറ്റിലുള്ള അതിബൃഹത്തായ ഷോറൂമാണ് NCS Vastram. കാഞ്ചീപുരം, ബനാറസി, ഷിമ്മർലൈറ്റ്, ബ്രോക്കേഡുകൾ, ഡിസൈനർ എന്നിങ്ങനെ പാരമ്പര്യവും ട്രെൻഡിയുമായ വിവിധ ശ്രേണിയിലുള്ള സാരികളുടെ തിരഞ്ഞെടുത്തതും വിപുലവുമായ കളക്ഷൻ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. മന്ത്രകോടി സാരികൾ, ഗൗണുകൾ, പാർട്ടി വെയറുകൾ എന്നിവ ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് ഡിസൈൻ ചെയ്തു നൽകാൻ പ്രിൻസി അലന്റെ നേതൃത്വത്തിലുള്ള ഡിസൈനർ സ്റ്റുഡിയോയും പ്രവർത്തിക്കുന്നുണ്ട്.
കിഡ്സ് വെയർ, വെസ്റ്റേൺ വെയർ, സ്ലീപ് വെയർ, എത്നിക് വെയർ, ഇന്നർ വെയർ, ഫോർമൽ, കാഷ്വൽ വെയർ എന്നിങ്ങനെ പ്രായഭേദമന്യ സ്ത്രീകൾക്കും പുരഷന്മാർക്കും വേണ്ട എല്ലാ വസ്ത്രങ്ങളും ഇവിടെ യഥേഷ്ടം തെരഞ്ഞെടുക്കാം. ഓണത്തോട് അനുബന്ധിച്ച് കൈനിറയെ സമ്മാനങ്ങളും നിരവധി ഓഫറുകളുമുണ്ട്. 42 വർഷത്തിലേറെയായി ബാങ്കിങ്, ഓട്ടോ മൊബൈൽ ഡിസ്ട്രിബ്യൂഷൻ, വിദ്യാഭ്യാസം, പ്ലാന്റേഷൻ, പബ്ലിഷിങ് തുടങ്ങി വിവിധ മേഖലകളിൽ വിജയകരമായി മുന്നേറുന്ന എൻസിഎസ് ഗ്രൂപ്പ് 2019ലാണ് ടെക്സ്റ്റൈൽ മേഖലയിലേക്ക് ചുവടു വെയ്ക്കുന്നത്.
തിരുവല്ലയിലാണ് ആദ്യത്തെ ഷോറൂം പ്രവർത്തനമാരംഭിച്ചത്. രാജ്യത്തുടനീളമുള്ള നെയ്ത്തുകാരും വിതരണക്കാരുമായി ബന്ധപ്പെടുകയും വിവിധ ഗുണമേന്മാ പരിശോധനകൾ നടത്തി ഏറ്റവും മികച്ച തുണിത്തരങ്ങൾ ലഭ്യമാക്കുകയും ചെയ്തു. മികച്ച സ്വീകരണമാണ് ഈ ഷോറൂമിന് ലഭിച്ചത്. ഇതാണ് രണ്ടാമത്തെ ഷോറൂം കോട്ടയത്ത് തുറക്കാനുള്ള പ്രചോദനം. ഏറ്റവും കുറഞ്ഞ ചെലവിൽ ഒരു കുടുംബത്തിന്റെ മുഴുവൻ വസ്ത്രാവശ്യങ്ങളും പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോട്ടയത്തെ ഷോറൂം പ്രവർത്തനം ആരംഭിക്കുന്നത്. അനുദിനം മാറി കൊണ്ടിരിക്കുന്ന ഫാഷൻ ലോകത്തിലെ ഏറ്റവും പുതിയ ഡിസൈനുകൾ അതിന്റെ എല്ലാവിധ പ്രൗഢിയോടും കൂടി അവതരിപ്പിക്കുന്ന എൻസിഎസ് വസ്ത്രം ഷോപ്പിങ്ങിന്റെ പുത്തൻ അനുഭവമാകും ഉപഭോക്താക്കൾക്ക് നൽകുക.