കൊല്ലം : കുണ്ടറയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ചന്ദനത്തോപ്പ് ചാത്തിനാംകുളം കടപ്പായില്‍ എസ്.ശരത്കുമാര്‍ (32) ആണ് മരിച്ചത്. പെരുമ്പുഴ ജഗ്ഷനിലായിരുന്നു അപകടം. നല്ലില ഭാഗത്തുനിന്ന് കേരളപുരത്തേക്കു പോവുകയായിരുന്ന ശരത്കുമാറിനെ കണ്ണനല്ലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചത്.
റോഡിലേക്കുതെറിച്ചുവീണ ശരത്കുമാറിന്റെ ഹെല്‍മെറ്റ് തെറിച്ചുപോയി. തലയ്ക്കുപരിക്കേറ്റ ശരത്കുമാറിനെ നാട്ടുകാര്‍ പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എറണാകുളം അമൃത ആശുപത്രി ജീവനക്കാരനാണ്. ശരത്കുമാറിന്റെ അച്ഛന്‍ നേരത്തേ അപകടത്തില്‍ മരിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.