വില്ല പ്രോജക്ടിന്റെ പേരില്‍ പ്രവാസിയുടെ കോടികള്‍ തട്ടി : സഹകരണ ബാങ്കിലെ മുന്‍ പ്രസിഡന്‍റിനും ഭാര്യക്കുമെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : വില്ല പ്രോജക്ടിന്‍റെ പേരില്‍ വ്യാജരേഖ ചമച്ച്‌ പ്രവാസി മലയാളിയുടെ ഒന്നര കോടി രൂപ തട്ടിയെടുത്തതായി പരാതി. കൊല്ലം നെടുങ്ങോലം സഹകരണ ബാങ്കിലെ മുന്‍ പ്രസിഡന്‍റിനും ഭാര്യക്കുമെതിരെയാണ് പരാതി. പുരയിടത്തിന്‍റെ വ്യാജരേഖ ചമച്ചായിരുന്നു തട്ടിപ്പ്. വില്ലാ പ്രോജക്‌ട് നടപ്പാക്കുന്നതിന് വേണ്ടി പാരിപ്പള്ളി സ്വദേശിയായ മോഹന്‍ദാസിന്‍റെയും ഭാര്യയുടെയും പേരിലുള്ള ഒരേക്കര്‍ നാല്‍പ്പത് സെന്‍റ് വസ്തു അനില്‍കുമാറും ഭാര്യയും ചേര്‍ന്ന് ഒരുകോടി അന്‍പത്തിയഞ്ച് ലക്ഷം രൂപയ്ക്ക് വാങ്ങാനായിരുന്നു തീരുമാനം.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് ഉടമ അറിയാതെ അനില്‍ കുമാറും ഭാര്യയും ചേര്‍ന്ന് മറ്റ് അഞ്ച് പേരെ ബിനാമികളാക്കി പുരയിടം നെടുങ്ങോലം സര്‍വ്വിസ് സഹകരണബാങ്കില്‍ പണയം വച്ച്‌ ഒരുകോടി അന്‍പത് ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. മോഹന്‍ദാസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ അന്വേഷണം തുടങ്ങി.

എന്നാല്‍ ഉടമയുടെ അറിവോടെയാണ് വസ്തു പണയെപ്പെടുത്തി ബാങ്കില്‍ നിന്നും പണം കടംഎടുത്തതെന്ന് അനില്‍കുമാര്‍ പറയുന്നു. സ്വന്തം പേരില്‍ വലിയ തുക കടം എടുക്കാന്‍ കഴിയാത്തതിനാലാണ് ബാങ്കിലെ മറ്റ് ജീവനക്കാരുടെ പേരില്‍ പണം കടം എടുത്തതെന്നും അനില്‍കുമാര്‍ ആവകാശപ്പെട്ടു. വ്യാജരേഖ ചമച്ച്‌ പണം തട്ടിയെടുത്തതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. പാര്‍ട്ടി നേതൃത്വവും സംഭവത്തെ കുറിച്ച്‌ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

കുമ്പഴയിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ റോഡിന്റെ മധ്യഭാഗത്ത്‌ സ്ഥാപിക്കുവാന്‍ അനുവദിക്കില്ല : കുമ്പഴ വികസന...

0
കുമ്പഴ : കുമ്പഴ ജംഗ്ഷനില്‍ സ്ഥാപിക്കുന്ന ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ ഹൈവേയുടെ...