കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന യുഡിഎഫ്-എൽഡിഎഫ് സഹകരണത്തിൻ്റെ തെളിവ് : കെ സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയിലെ ഇഡി അന്വേഷണത്തിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രസ്താവന സഹകരണ അഴിമതിയിലെ ഇടത്-വലത് ഐക്യത്തിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇഡിക്കെതിരെ വീണ്ടും യുഡിഎഫും എൽഡിഎഫും ഒരുമിച്ച് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ സാധ്യതയുണ്ട്. നോട്ട് നിരോധന സമയത്ത് സഹകരണബാങ്കുകൾ വഴി നടന്ന കള്ളപ്പണം വെളുപ്പിക്കൽ ന്യായീകരിക്കാൻ ഒരുമിച്ച് സമരം ചെയ്തവരാണ് പിണറായി വിജയനും രമേശ് ചെന്നിത്തലയെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

കേരളത്തിലെ സഹകരണ ബാങ്കുകൾ രണ്ടു കൂട്ടർക്കും തട്ടിപ്പ് നടത്താനും കള്ളപ്പണം വെളുപ്പിക്കാനുമുള്ള ഇടങ്ങളായത് കൊണ്ട് കേന്ദ്ര ഏജൻസികളെ തടയേണ്ടത് ഇവരുടെ പൊതു ആവശ്യമാണ്. മലപ്പുറം എആർ നഗർ സഹകരണബാങ്കിലെ തട്ടിപ്പിന് പിന്നിൽ മുസ്ലിംലീഗാണെങ്കിൽ കരുവന്നൂരിൽ അത് സിപിഎമ്മാണെന്ന വ്യത്യാസം മാത്രമേയുള്ളൂ. ലീഗുകാർ ചന്ദ്രിക പത്രത്തിൻ്റെ പേരിൽ 10 കോടി വെളുപ്പിച്ചത് സിപിഎമ്മുകാരുടെ സഹകരണ ബാങ്കിലായിരുന്നുവെന്നതിൽ തന്നെ അന്തർധാര വ്യക്തമാണ്. കുഞ്ഞാലിക്കുട്ടിയും പിണറായി വിജയനും ഒരേ മാസപ്പടി പുസ്തകത്തിലെ പേരുകാരാണ്.

പാലാരിവട്ടം പാലം അഴിമതിയിൽ ഇബ്രാഹിംകുട്ടിയെ രക്ഷിച്ചത് ഇടത് സർക്കാരാണ്. കോൺഗ്രസ് ഭരിക്കുന്ന 200ൽ അധികം ബാങ്കുകളിൽ ക്രമക്കേട് നടന്നെന്ന കണ്ടെത്തലുകളും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. പാവപ്പെട്ട കർഷകരുടേയും ഓട്ടോ തൊഴിലാളികളുടേയും കൂലി പണിക്കാരൻ്റെയും ചോര നീരാക്കിയ പണം കൊള്ളയടിക്കാൻ ഇനിയും ഇരു മുന്നണികളെയും അനുവദിക്കില്ല. ഇടതു-വലത് മുന്നണികളുടെ സഹകരണ കൊള്ളയ്ക്കെതിരെ അവസാനം വരെ പോരാടാൻ ബിജെപി തയ്യാറാണ്. ഇരകൾക്ക് നീതി ലഭിക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലെബി ഫിലിപ്പ് മാത്യൂ അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസ് (ആക്ട്സ്) വൈസ് പ്രസിഡണ്ട്

0
തിരുവനന്തപുരം: അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസ് (ആക്ട്സ്) വൈസ് പ്രസിഡന്റായി...

സിജെപി സമരം 17-ാം ദിവസത്തിൽ ; കേന്ദ്രം മൗനം തുടരുന്നു, വാങ്ചുക്കിന്റെ ശരീരഭാരം ആറ്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര വിദ്യാഭ്യാസ...

അരൂരിൽ സ്വകാര്യ സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണ് സമീപവാസികളായ വയോധിക ദമ്പതികൾക്ക് പരിക്ക്

0
ആലപ്പുഴ : അരൂരിൽ സ്വകാര്യ സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണ് സമീപവാസികളായ വയോധിക...

കടകംപ്പള്ളി സുരേന്ദ്രനെതിരായ മാനനഷ്ട കേസിൽ തർക്കമുണ്ടെങ്കിൽ ഉടൻ ബോധിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്ക് കോടതിയുടെ നിർദേശം

0
തിരുവനന്തപുരം: മാനനഷ്ട കേസിൽ തർക്കമുണ്ടെങ്കിൽ ഉടൻ ബോധിപ്പിക്കണമെന്ന് മുഖ്യമന്ത്രി വി ഡിസതീശന്...