കുന്നംകുളം കസ്റ്റഡി മര്‍ദ്ദനം ; മലയാലപ്പുഴ പോലീസ് സ്റ്റേഷന് മുന്‍പില്‍ കോണ്‍ഗ്രസ് ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റ് വി.എസ്. സുജിത്തിനെ അകാരണമായി അറസ്റ്റ് ചെയ്തു കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്ത കുന്നംകുളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുക, സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.പി.സി.സി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരപരിപാടികളുടെ ഭാഗമായി മലയാലപ്പുഴ, മൈലപ്ര, മണ്ഡഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മലയാലപ്പുഴ പോലീസ് സ്റ്റേഷനു മുമ്പില്‍ ജനകീയ പ്രതിഷേധ സംഘടിപ്പിച്ചു. പ്രതിഷേധ സദസ്സ് ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു.

മലയാലപ്പുഴ മണ്ഡലം പ്രസിഡണ്ട് ദിലീപ് കുമാര്‍ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി എം.വി. ഫിലിപ്പ്, ഡി.സി.സി നിര്‍വാഹക സമിതി അംഗം ജെയിംസ് കീക്കരിക്കാട്, ബേബി മൈലപ്ര, പ്രമോദ് താന്നിമൂട്ടില്‍, ലിബു മാത്യു, ശശിധരന്‍ നായര്‍ പാറയരുകില്‍, ബിജു സാമുവല്‍, ബിജിലാല്‍ ആലുനില്‍ക്കുന്നതില്‍, ബിന്ദു ജോര്‍ജ്, എല്‍സി ഈശോ, ബിന്ദു ബിനു, എസ്. സുനില്‍കുമാര്‍, മീരാന്‍ വടക്കുപുറം, ബെന്നി ഈട്ടിമൂട്ടില്‍, സിനിലാല്‍ ആലുനില്‍ക്കുന്നതില്‍, സി.പി. സുധീഷ്, ജോബിന്‍ മൈലപ്ര, രാജു പുലൂര്‍, ആശ പെരുമ്പ്രാല്‍, സനോജ് മലയാലപ്പുഴ, ജനകമ്മ ശ്രീധരന്‍, ജെയിംസ് പരിത്യാനി, വി.കെ. സാമുവല്‍, സി.എ. തോമസ്, ഗോപന്‍ തഴനാട്ട്, സദാശിവന്‍പിള്ള ചിറ്റടിയില്‍, ബാബു വാനിയത്ത്, പ്രേംജിത്ത് കരുണാകരന്‍, ബിനോയ് വിശ്വം, മാത്യു എബ്രഹാം, സാബു പുതുക്കുളം, ജോര്‍ജ്കുട്ടി, ജെറി തോമസ്, ഉണ്ണി മുക്കുഴി എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ : സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല, സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ ;...

0
കോഴിക്കോട് : പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ...

തിരുവോണം ബമ്പർ : ആകെ സമ്മാനം 125 കോടി ; ഇതുവരെ 230 കോടിയുടെ...

0
കാഞ്ഞങ്ങാട് : തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വില്പനയിൽ റെക്കോർഡ്. ഇതുവരെ 59...

എല്ലാം പൊതുരേഖകൾ, ഒളിപ്പിച്ചുവെക്കാനൊന്നുമില്ല ; വരുമാനം മറച്ചുവെച്ചുവെന്ന ആരോപണം തള്ളി റിയാസ്

0
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിലും...

സ്പീക്കറുടെ ഓഫീസിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് ; രമ്യ ഹരിദാസിനെതിരെ കടുപ്പിച്ച് തിരുവഞ്ചൂർ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ ഉൾപ്പെട്ട പാളയം പ്രദീപിനെ അഡീഷണൽ പി...