40,000 ത്തോളം രൂപയുടെ കള്ളനോട്ട് കുന്നംകുളം പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

തൃശൂർ: തൃശൂർ കുന്നംകുളത്ത് വൻ കള്ളനോട്ട് വേട്ട. കുന്നംകുളം കേച്ചേരിയിലാണ് 40,000 ത്തോളം രൂപയുടെ കള്ളനോട്ട് കുന്നംകുളം പോലീസ് പിടികൂടിയത്. കേച്ചേരി സ്വദേശി ജാബിറിന്റെ വീട്ടിലെ കിടപ്പുമുറിയിൽ നിന്നാണ് പൊലീസ് പണം കണ്ടെടുത്തത്. ഇയാളെ പിടികൂടാനായിട്ടില്ല. എ ഫോർ ഷീറ്റ് പേപ്പറിൽ നൂറിന്റെയും ഇരുനൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പ്രിൻ്റ് ചെയ്തെടുത്ത് സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ജാബിറിന്റെ ബന്ധു പെട്രോൾ അടിക്കാനായി പമ്പിൽ കള്ളനോട്ട് നൽകിയിരുന്നു. കള്ളനോട്ട് ആണെന്ന് തിരിച്ചറിഞ്ഞ പമ്പിലെ ജീവനക്കാരി ഇത് ചോദ്യം ചെയ്തതോടെ കള്ളനോട്ട് പിടിച്ചുവാങ്ങി ജാബിറിന്റെ ബന്ധു രക്ഷപ്പെടുകയും ചെയ്തു. എന്നാൽ ജീവനക്കാരി വാഹനത്തിന്റെ ഫോട്ടോ എടുത്ത് പോലീസിന് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജാബിറിലേക്ക് പൊലീസ് എത്തുന്നത്. വിദേശത്ത് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന ജാബിർ ആറുമാസം മുമ്പാണ് ജോലി ഉപേക്ഷിച്ച് നാട്ടിൽ എത്തിയത്. ജാബിറിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...