മല്ലപ്പള്ളി : പ്രതികൂല കാലാവസ്ഥയിലും നെല്‍കൃഷിയെ നെഞ്ചോടു ചേര്‍ത്ത് കുന്നന്താനം. ഒട്ടിയക്കുഴി, അമ്പലം, ചാലുങ്കല്‍ എന്നിവിടങ്ങളിലായി 45 ഏക്കറിലാണ് ഇത്തവണ നെല്ല് വിതച്ചത്. നെല്‍വിതയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്ര മോഹന്‍ നിര്‍വഹിച്ചു. പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ 2016 ല്‍ തുടങ്ങിയ നെല്‍കൃഷിയാണ് ഇപ്പോഴും തുടരുന്നത്.
ശക്തമായ മഴ കാരണം കഴിഞ്ഞ തവണ കൊയ്ത്ത് മുടങ്ങിയിരുന്നു. വെള്ളം കയറിയതു മൂലം കൊയ്ത്തു യന്ത്രം പാടശേഖരത്ത് ഇറക്കാന്‍ കഴിയാതിരുന്ന താണ് കൊയ്ത്ത് മുടങ്ങാന്‍ കാരണമായത്. . പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു അധ്യക്ഷത വഹിച്ചു. ബാബു കൂടത്തില്‍, ജിജി കുര്യന്‍, വി.സി മാത്യു, വി.എസ് ഈശ്വരി, ഗിതാ കുമാരി, ബിന്നി, എം.എ ചെറിയാന്‍ ഫിലിപ്പോസ്‌തോവസ് എന്നിവര്‍ പ്രസംഗിച്ചു.