മലപ്പുറം: ജില്ലയില്‍ പൊടിപാറും മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തവനൂര്‍. സിറ്റിങ് എം.എല്‍.എയും മന്ത്രിയുമായ കെ.ടി ജലീലിനെ നേരിടാന്‍ ഓണ്‍ലൈന്‍ ചാരിറ്റിയിലൂടെ ശ്രദ്ധേയനായ ഫിറോസ് കുന്നംപറമ്പിലിനെയാണ് യു.ഡി.എഫ് നിയോഗിച്ചിരിക്കുന്നത്. പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചും കൈയ്യടി നേടിയും ഇരുവരും പ്രചാരണം കൊഴുപ്പിക്കുകയാണ്.
തനിക്കെതിരെ മത്സരിക്കുന്നത് സങ്കരയിനം സ്ഥാനാര്‍ഥിയാണെന്ന ജലീലിന്‍റെ പ്രസ്താവനക്ക് അതേ നാണയത്തില്‍ ഫിറോസ് മറുപടി കൊടുത്തത് ഇങ്ങനെ: ”ഞാന്‍ സങ്കരയിനമാണെങ്കില്‍ ഇദ്ദേഹം ഇതേത് ഇനമാണ്. ഫിറോസ് കുന്നംപറമ്പില്‍ ഒരു കോണ്‍ഗ്രസുകാരനായിരുന്നു. ഇപ്പോള്‍ ലീഗിലേക്ക് വന്നു. ഇപ്പോള്‍ യു.ഡി.എഫ് സീറ്റില്‍ കൈപ്പത്തി അടയാളത്തില്‍ ഞാന്‍ മത്സരിക്കുന്നു. പക്ഷേ അദ്ദേഹം ലീഗുകാരനായിരുന്നു. ഇപ്പോള്‍ സി.പി.എം ആണെന്ന് പറയുന്നുണ്ട്. അവരോട് ചോദിച്ചാല്‍ പറയും ഞങ്ങളുടെ ആളല്ല. ചിഹ്നം ചോദിച്ചാല്‍ ആക്രിക്കടയിലെ കപ്പും സോസറുമാണ്. ഇദ്ദേഹമാണ് ഫിറോസ് ഒരു സങ്കരയിനമാണെന്ന് പറയുന്നത്”.