Tuesday, May 13, 2025 8:34 pm

കുരമ്പാല പടയണി കളരിയുടെ പ്രഥമ ക്ഷേത്രവാദ്യകലാ സമ്രാട്ട് പുരസ്‌കാരം ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർക്ക് സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കുരമ്പാല പടയണി കളരിയുടെ പ്രഥമ ക്ഷേത്രവാദ്യകലാ സമ്രാട്ട് പുരസ്‌കാരം ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർക്ക് സമർപ്പിച്ചു. ക്ഷേത്രത്തിൽ നടന്ന പഞ്ചാരിമേള അരങ്ങേറ്റ വേദിയിൽ മേൽശാന്തി വിനോദ് എച്ച്.നമ്പൂതിരി സമർപ്പണം നടത്തി. വാദ്യരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകിയത്. തൃശ്ശൂർ പൂരത്തിന്റെ തിരുവമ്പാടി വിഭാഗത്തിലെ മേളപ്രമാണിയാണ് അദ്ദേഹം. കുരമ്പാല പടേനി കളരിയിൽ ആശാൻ അജിത് കൽഹാരത്തിന്റെ ശിക്ഷണത്തിൽ പരിശീലനം നേടിയ 17 കുട്ടികളുടെ അരങ്ങേറ്റവും സാംസ്‌കാരിക സമ്മേളനവും ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്തു. പടേനി കളരി പ്രസിഡന്റ് ആർ.മധുസൂദനക്കുറുപ്പ്, ക്ഷേത്രഭരണസമിതി പ്രസിഡന്റ് പി.ഗോപിനാഥക്കുറുപ്പ്, സെക്രട്ടറി വിജയൻ നായർ, മേൽശാന്തി വിനോദ് എച്ച്.നമ്പൂതിരി, പടേനി കളരി സെക്രട്ടറി പി.ജയകുമാർ, കളരി ആശാൻ സുഭാഷ് കുറുപ്പ്, വിഷ്ണു പാലപ്പള്ളിൽ, കെ.ഗിരീഷ്, എൻ.ജി.വിനോദ്കുമാർ, ക്ഷേത്ര കഥകളിസംഘം പരിശീലകൻ പന്തളം ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അജിത് കൽഹാരത്തിന്റെ നേതൃത്വത്തിൽ പഞ്ചാരിമേളവും നടന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാന പാതയിൽ സുരക്ഷാ സംവിധാനങ്ങളില്ല ; അപകടങ്ങൾ പെരുകുന്നു

0
കോന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അമിത വേഗതയിൽ...

പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ച സംഭവം ; പ്രതി പിടിയില്‍

0
കൊല്ലം: കൊല്ലത്ത് പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ച പ്രതി...

നിപ ബാധിത സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 7 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി

0
മലപ്പുറം: മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 7...

അഡ്വ. എ.ഡി. ബെന്നിക്ക് വിശ്വജ്യോതി പുരസ്കാരം സമർപ്പിച്ചു

0
പത്തനംതിട്ട : വേറിട്ട മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ. എ.ഡി....