തിരുവനന്തപുരം: ലക്ഷ്യബോധത്തോടുകൂടിയുള്ള പ്രവർത്തനങ്ങളാണ് കെ.കെ നായർ നടപ്പാക്കിയതെന്ന് ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന മെത്രാപ്പോലിത്ത കുറിയാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലിത്ത പറഞ്ഞു. കെ.കെ.നായർ പത്താമത് ചരമവാർഷികത്തോടനുബന്ധിച്ച് വെട്ടിപ്രത്ത് കുളപ്പുരയ്ക്കൽ ഭവനാങ്കണത്തിൽ നടന്ന സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ തലമുറയ്ക്ക് മാതൃകയാണ് അദ്ദേഹത്തിന്റെശൈലി. സ്ഥാനമാനങ്ങളിൽ താൽപര്യമില്ലാതെ നടത്തിയ പ്രവർത്തന ശൈലി ശ്രദ്ധേയമാണ്. മാതൃക ജീവിത ശൈലി ഒക്കെ എടുത്ത് പറയാം. വികസനകാര്യങ്ങളിൽ കക്ഷിരാഷ്ട്രീയ അതിപ്രസരം ഇല്ലാത്തത് ഒരുപാട് നേട്ടങ്ങളാണ് കൈവരിക്കാൻ കഴിഞ്ഞത്. ഫൗണ്ടേഷൻ ചെയർമാൻ പി.ഐ.മുഹമ്മദ് ഷെറീഫ് അനുസ്മരണസമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു.
കുറിയാക്കോസ് മാർ ക്ലീമിസ്മെത്രാപ്പോലീത്തയ്ക്ക് കെ.കെ. നായർ ഫൗണ്ടേഷന്റെ ആദരവ് സെക്രട്ടറി സി. കൃഷ്ണകുമാർ നൽകി. ജില്ലപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർശങ്കരൻ, നഗരസഭചെയർമാൻ അഡ്വ.ടി.സക്കീർഹുസൈൻ, പി.മോഹൻരാജ് ,അഡ്വ.എ.സുരേഷ്കുമാർ, വി.കെ.പുരുഷോത്തമൻപിള്ള ,കെ. ജാസിംക്കുട്ടി, സെക്രട്ടറിസി.കൃഷ്ണകുമാർ ,സലിംപി.ചാക്കോ ,അഡ്വ.ദിനേശ്നായർ ,അഡ്വ.ഷബീർഅഹമ്മദ്, പി.ആർ. രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.