റാന്നി പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനില്‍ കുമാറിന്റെ സ്വകാര്യ ടൂര്‍ വിവാദമാകുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് വാഹനം പഞ്ചായത്ത് പ്രസിഡന്റ് ദുരുപയോഗം ചെയ്യുന്നതിനെതിരെ ഡി.വൈ.എഫ്.ഐ പഴവങ്ങാടി മേഖല കമ്മറ്റി പരാതിയുമായി രംഗത്ത്. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി, പഞ്ചായത്ത് ഡയറക്ടർ, പഞ്ചായത്ത് വിജിലൻസ് വിംഗ് , ജില്ലാ കളക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, പഴവങ്ങാടി പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കാണ് മേഖല സെക്രട്ടറി വർഗീസ് തോമസ്, പ്രസിഡന്റ് റോബിൻ പി. മനോജ് എന്നിവർ പരാതി നൽകിയത്.

കഴിഞ്ഞ ദിവസം സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലെയും പ്രസിഡന്റ്, വികസന – ആരോഗ്യകാര്യ  സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻമാർ, പഞ്ചായത്തംഗങ്ങൾ , സെക്രട്ടറി, അസിസ്റ്റന്റ് എൻജീനിയർ, വി.ഇ.ഒ എന്നിവർക്കായ് മാലിന്യ സംസ്ക്കരണ പദ്ധതി നടത്തിപ്പിനെപ്പറ്റി  ഗ്ലോബൽ എക്സ്പോ സംഘടിപ്പിച്ചിരുന്നു. റാന്നിയിലെയടക്കം മറ്റുള്ള പഞ്ചായത്തുകളിൽ നിന്നും ജനപ്രതിനിധികളും  ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു. എന്നാൽ പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ ജനപ്രതിനിധികളെയും പഞ്ചായത്ത് ഉദ്യോഗസ്ഥരെയും ഒഴിവാക്കി പഞ്ചായത്ത് വക വാഹനത്തിൽ ഭർത്താവിനെയും മകനെയും കൂട്ടിയാണ് യാത്ര ചെയ്തത്. ഔദ്യോഗിക പരിപാടി സ്വകാര്യ യാത്രയാക്കി മാറ്റിയ പ്രസിഡന്റിനെതിരെ അന്വേഷണം നടത്തണമെന്നും നടപടി സ്വീകരിക്കണമെന്നുമാണ് ഡി.വൈ.എഫ്.ഐ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

മുമ്പും നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ടയാളാണ് അനിത അനില്‍ കുമാര്‍. പഞ്ചായത്തിന്റെ അടിസ്ഥാന വികസനകാര്യങ്ങളില്‍ പ്രസിഡന്റ് അനിതാ അനില്‍ കുമാര്‍ ഒട്ടും താല്‍പ്പര്യം കാണിക്കാറില്ലെന്ന ആരോപണം ഏറെനാളായുണ്ട്. ജനത്തിന്റെ കണ്ണില്‍ പൊടിയിടുന്ന വികസനങ്ങളാണ് പഴവങ്ങാടിയില്‍ നടക്കുന്നതെന്നും പഞ്ചായത്തിലെ ജീവനക്കാര്‍പോലും പറയുന്നു. എന്തിനും പോട്ടം പിടിച്ച് ഫെയിസ് ബുക്കിലും വാട്സ് ആപ്പ് ഗ്രൂപ്പിലും ഇടുന്നതാണ് ഇപ്പോഴത്തെ വികസനം എന്ന് നാട്ടുകാര്‍ മുഖത്തുനോക്കി പറഞ്ഞിട്ടും ഒരു കൂസലും ഇല്ലാതെ പ്രസിഡന്റ് മുമ്പോട്ടുതന്നെയാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിന്റെ പേരില്‍ ബി.ജെ.പി പാളയത്തിലേക്ക് കുടിയേറാന്‍ ശ്രമം നടത്തിയതും ഇപ്പോള്‍ കഥയായി അവശേഷിക്കുന്നു. ഇത് സംബന്ധിച്ച് ഏറെ വിവാദങ്ങള്‍ ഉണ്ടായിരുന്നു. വാര്‍ത്ത പുറത്തുവിട്ടതിന്റെ പേരില്‍ മാദ്ധ്യമവുമായി ഇവര്‍ കൊമ്പുകോര്‍ത്തെങ്കിലും നാണംകെട്ട് പിന്‍ വാങ്ങുകയായിരുന്നു. പണം നല്‍കാത്തതിന് പഞ്ചായത്തിന്റെ കെട്ടിടം ഇന്നലെ ജപ്തി ചെയ്തിരുന്നു. പ്രസിഡന്റിന്റെ പിടിപ്പുകേട് കൊണ്ടാണ് ഇത്തരം ഒരു ഗതി റാന്നിക്കാര്‍ക്ക് ഉണ്ടായതെന്ന് സ്വന്തം പാര്‍ട്ടിയില്‍ ഉള്ളവര്‍പോലും പറയുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു ; ജാഗ്രത

0
ഇടുക്കി: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത്...

മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു

0
മലപ്പുറം: പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ...

അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ മുട്ടുമടക്കിയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ...

അപകീർത്തികരമായ ലൈവ് സ്ട്രീമിങ് ; രണ്ട് പേർക്കെതിരെ കർശന നടപടിസ്വീകരിച്ച് യുഎഇ ദേശീയ മാധ്യമ...

0
ദുബായ് : രാജ്യത്തിന്റെ മാധ്യമ നിബന്ധനകൾ ലംഘിച്ച് സമൂഹമാധ്യമത്തിലൂടെ അപകീർത്തികരമായ ലൈവ്...