റാന്നി : ശനിയാഴ്ച രാത്രി നാടിനെ മുള്‍മുനയിലാക്കിയ കുരുമ്പന്‍മൂഴിയില്‍ ഇന്നു വൈകിട്ട് ഏഴരയോടെ വിണ്ടും ഉരുള്‍പെട്ടി. എന്നാല്‍ ആളപായമോ നാശനഷ്ടങ്ങളോ ഇല്ലെന്ന് നാറാണംമൂഴി ഗ്രാമ പഞ്ചായത്തംഗവും പ്രദേശവാസിയുമായ മിനി ഡൊമിനിക് അറിയിച്ചു.
മുന്‍കരുതല്‍ എന്ന നിലയില്‍ പ്രദേശത്തു നിന്നു ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. നേരത്തെ ഉരുള്‍പൊട്ടി നാശനഷ്ടങ്ങളുണ്ടായ പനംകുടന്ത അരുവിക്കു സമീപത്തെ പടിവാതുക്കല്‍ അരുവിയിലാണ് ഇന്ന് ഉരുള്‍ പൊട്ടിയത്. ആശങ്കാകുലരായ പ്രദേശവാസികളോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. മൂന്നു വശം വനത്താലും ഒരു വശം പമ്പാനദിയാലും അതിരുകള്‍ തീര്‍ക്കുന്ന കുരുമ്പന്‍മൂഴി ആദിവാസി കോളനിയിലെ ജനങ്ങള്‍ ഒരാഴ്ചയായി കടുത്ത ദുരിതത്തിലാണ്.