മൺസൂൺ ആരംഭിച്ചതോടെ കോടമഞ്ഞുമായി സഞ്ചാരികളെ വരവേൽക്കുകയാണ് കുതിരകുത്തിയും മാമലക്കണ്ടവും. മൺസൂൺ ടൂറിസം ആരംഭിച്ചതോടെ നിത്യവും ഇവിടേക്ക് സഞ്ചാരികളെത്തുന്നുണ്ട്. മലനിരകൾ പച്ചപ്പണിഞ്ഞത് മനോഹര കാഴ്ചയാണ്. മുൻ വർഷങ്ങളിൽ തമിഴ്നാട്ടിൽനിന്നാണ് കുടുതൽ മൺസൂൺ വിനോദസഞ്ചാര സംഘം എത്തിയതെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു. സാധാരണ ഇടദിവസങ്ങളിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണം കുറവായിരുന്നെങ്കിൽ മൺസൂൺ ആരംഭിച്ചതോടെ ദിവസവും സഞ്ചാരികൾ എത്തുന്നുണ്ട്. ശനി, ഞായർ ദിവസങ്ങളിലാണ് തിരക്ക് കൂടുതൽ.
മഴനടത്തത്തിനും സംഘങ്ങൾ എത്തുന്നുണ്ട്. മഴക്കാലം തവളകളുടെ പ്രജനനകാലമായതിനാൽ വനത്തിലുള്ള വിവിധതരം തവളകളെക്കുറിച്ച് പഠിക്കാനും സംഘങ്ങൾ എത്തുന്നു. ഏറ്റവും ഉയരം കൂടിയ സ്ഥലത്തെ പാറയിൽ മഴക്കാലത്ത് വഴുതൽ ഉള്ളതിനാൽ മുകളിൽ കയറുന്നത് സഞ്ചാരികൾ ഒഴിവാക്കണമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. ഇതു കൂടാതെ ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ, കമ്പിലൈൻ, മുടിപ്പാറ തുടങ്ങിയ പ്രദേശങ്ങളും സഞ്ചാരികൾക്ക് കണ്ട് മടങ്ങാനും കഴിയും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033