തൃശൂർ : കുതിരാൻ തുരങ്ക മുഖത്തെ കോൺക്രീറ്റ് ഭിത്തി പാറവീണ് തകർന്നു. തുരങ്കത്തിന് മുകളിലെ പാറ പൊട്ടിക്കലും മണ്ണ് നീക്കുന്ന പണികളും നടക്കുന്നതിനിടയിലായിരുന്നു അപകടം നടന്നത്. പാറ ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു.
ടി.എൻ പ്രതാപൻ എംപി സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തുരങ്കത്തിന് മുകളിലെ പാറ പൊട്ടിക്കലും മണ്ണ് നീക്കുന്ന പണികളും നടക്കുന്നതിനിടയിൽ കോൺക്രീറ്റ് ഭിത്തിയുടെ ഒരു ഭാഗം തകരുകയും അവിടെ വലിയ കുഴി രൂപപ്പെടുകയുമായിരുന്നു. അപകടവുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റി അന്വേഷിക്കണമെന്നും വെള്ളം ഒഴുകിയിറങ്ങുന്ന ഭാഗത്തെ തകരാറുകള്‍ കണ്ടെത്തി പരിഹരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയോടും ഗതാഗത മന്ത്രിയോടും പറയാനുള്ളത് പ്രധാനമന്ത്രിയെയും കേന്ദ്ര മന്ത്രിയെയും കാണണമെന്നുള്ളതാണ് . കത്തയക്കുന്നതിന് പകരം നേരിട്ട് കണ്ട് സംസാരിച്ച് ഈ വിഷയത്തിൽ പരിഹാരം തേടണമെന്നും എംപി വ്യക്തമാക്കി. നിരവധി തവണ ഇക്കാര്യം പാർലമെന്റിൽ അവതരിപ്പിച്ചിട്ടുണ്ട്. വരുന്ന 29ന് ചേരുന്ന പാർലമെന്റ് സമ്മേളനത്തിലും ഇക്കാര്യം ഉന്നയിക്കുമെന്നും എംപി വ്യക്തമാക്കി.