Friday, April 25, 2025 2:09 pm

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം : മനുഷ്യാവകാശ കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ ചീഫ് സെക്രട്ടറി തലത്തില്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ആധുനിക ചികിത്സാ സൗകര്യങ്ങളും ഗുണമേന്മയേറിയ ചികിത്സയും ആരോഗ്യപരമായ അന്തരീക്ഷവും ഉറപ്പു വരുത്തിയാല്‍ മാത്രമേ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ഇന്നനുഭവിക്കുന്ന ദുരിതങ്ങള്‍ക്കും ദൗര്‍ഭാഗ്യകരമായ സംഭവങ്ങളും ഒഴിവാക്കാന്‍ കഴിയുകയുള്ളൂവെന്നും ഉത്തരവില്‍ പറയുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 9 ന് വാര്‍ഡിലുണ്ടായ വഴക്കില്‍ ഒരു അന്തേവാസി കൊല്ലപ്പെട്ട സംഭവത്തില്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. കമ്മീഷന്‍ അംഗം കെ. ബൈജുനാഥ് മാനസികാരോഗ്യ കേന്ദ്രത്തില്‍ നേരിട്ട് സന്ദര്‍ശനം നടത്തിയിരുന്നു. പരിക്കേറ്റ അന്തേവാസി ജിയാലെറ്റിനെ ഡോക്ടര്‍ പരിശോധിച്ച്‌ മരുന്നു നല്‍കിയതായി ആശുപത്രി സൂപ്രണ്ട് കമ്മീഷനെ അറിയിച്ചു. ഗുരുതര പരിക്കുകള്‍ ശ്രദ്ധയില്‍ പെട്ടില്ല.

യഥാസമയം വിദഗ്ദ്ധ ചികിത്സ നല്‍കിയിരുന്നെങ്കില്‍ രോഗിയുടെ ജീവന്‍ രക്ഷിക്കാനുള്ള സാധ്യതയുണ്ടായിരുന്നതായി കമ്മീഷന്‍ വിലയിരുത്തി. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള മറ്റ് ജീവനക്കാരുടെയും ആഭാവം കാരണം പൊറുതിമുട്ടുന്ന ആശുപത്രി അധികൃതരെയും ജീവനക്കാരെയും  കുറ്റപ്പെടുത്തുന്നില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ കമ്മീഷന്‍ വിലയിരുത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അപകീർത്തി കേസിൽ മേധ പട്ക്കർക്ക് ജാമ്യം

0
ഡൽഹി: ഡൽഹി മുൻ ലഫ്. ഗവർണ്ണർ നൽകിയ മാനനഷ്ടക്കേസിൽ അറസ്റ്റിലായ മേധ...

വിദ്വേഷ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ

0
ഡൽഹി: പഹല്‍ഗാം ഭീകരാക്രണത്തിന്‍റെ പശ്ചാത്തലത്തില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ തടയണമെന്ന് സിപിഎം...

നെയ്യാറ്റിന്‍കര ശാഖാകുമാരി വധക്കേസില്‍ ഭര്‍ത്താവ് അരുണിന് ജീവപര്യന്തം

0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ശാഖാകുമാരി വധക്കേസില്‍ ഭര്‍ത്താവ് അരുണിന് ജീവപര്യന്തം കഠിനതടവ്. രണ്ടു...

ഇലോൺ മസ്ക് ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക ഉപദേശക പദവി ഒഴിയും

0
വാഷിങ്ടൺ: വ്യവസായ പ്രമുഖൻ ഇലോൺ മസ്ക് ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക ഉപദേശക...