തിരുവല്ല : ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരെ ഒറ്റപ്പെടുത്താതെ അവരെ ലഹരി വിമുക്തരാക്കി മുഖ്യധാരയിൽ കൊണ്ടുവരണമെന്ന് മാത്യു ടി.തോമസ് എം.എൽ.എ പറഞ്ഞു. കുറ്റപ്പുഴ യെരുശലേം മാർത്തോമ്മ ഇടവക സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളും അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഡോ.ടി.കെ.മാത്യു വർക്കി അദ്ധ്യക്ഷത വഹിച്ചു. ഇടവക വികാരി റവ.സുനിൽ ചാക്കോ, കൺവീനർ ഏ.വി.ജോർജ്, എൻ.എസ്.എസ് യൂണിറ്റ് കൺവീനർ ഡോ.പി.ജെ.വർഗീസ്,
ഇടവക സെക്രട്ടറി പ്രസാദ് ചെറിയാൻ, അനാംസ് ഡയറക്ടർ ജോർജി ഏബ്രഹാം, ജാനറ്റ് മറിയം തോമസ്, റിഥിക ആർ, അളകനന്ദ ബി, ഉമ്മൻ എം. തോമസ് എന്നിവർ പ്രസംഗിച്ചു. ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗം,ക്വിസ്, പോസ്റ്റർ ഡിസൈൻ മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അനാംസിന്റ് തെരുവു നാടകം, മാജിക് ഷോ എന്നിവയും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി. സ്ക്കൂളുകൾ ,കോളേജുകൾ ,പള്ളികൾ ,തെരുവുകൾ എന്നിവ കേന്ദ്രീകരിച്ചാണ് കുറ്റപ്പുഴ യെരുശലേം മാർത്തോമ്മ ഇടവക ലഹരിവിരുദ്ധ സമിതിയുടെ ബോധവത്കരണ പ്രവർത്തനങ്ങൾ.