റോഡിലൂടെ കക്കൂസ് മാലിന്യം ഒഴുക്കി ; ക്ലോറിനേഷൻ നടത്തി പന്തളം നഗരസഭ

For full experience, Download our mobile application:
Get it on Google Play

പന്തളം : ആനയടി-കൂടൽ റോഡിന്റെ കുരമ്പാല തോട്ടുകര പാലം മുതൽ പെരുമ്പാലൂർ ക്ഷേത്രം കാണിക്കവഞ്ചിവരെയുള്ള ഭാഗത്ത് കക്കൂസ് മാലിന്യം ഒഴുക്കി. വ്യാഴാഴ്ച രാത്രിയിലാണ് നൂറ് മീറ്ററോളം റോഡ് മാലിന്യം ഒഴുക്കി മലിനമാക്കിയത്. റോഡിലെ താഴ്ന്നഭാഗത്തായി തളംകെട്ടിനിന്ന മലിനജലം മഴപെയ്തതോടെ റോഡിൽ പരക്കുകയും അടുത്തവീടുകളിലേക്കും പറമ്പുകളിലേക്കും ഒഴുകി ഇറങ്ങുകയുംചെയ്തു. വാഹനങ്ങൾ ഓടിത്തുടങ്ങിയതോടെ റോഡ് മുഴുവൻ ഇത് ഒഴുകി ദുർഗന്ധവും പരന്നു. നഗരസഭയിൽനിന്നും ആരോഗ്യപ്രവർത്തകരെത്തി ക്ലോറിനേഷൻ നടത്തി.

പന്തളം പോലീസ് സ്ഥലത്തെത്തി സിസി ടിവി ക്യാമറകളുൾപ്പെടെ പരിശോധന നടത്തിയെങ്കിലും വാഹനത്തിന്റെ നമ്പർ വ്യക്തമായി കാണാനായിട്ടില്ല. മാലിന്യം ഒഴുക്കിയവരെ കണ്ടെത്താനായി പരിശോധന തുടരുകയാണ്. കുരമ്പാല-പഴകുളം റോഡിൽ തോട്ടുകര പാലത്തിന് സമീപം മൈമടന്തൽ പാടത്തിലേക്ക് പലതവണ മാലിന്യം ഒഴുക്കിയിരുന്നു. പെരുമ്പുളിക്കൽ കുളവള്ളി ഭാഗം, പൂഴിക്കാട് ചിറമൂടി, മാന്തുക പുഞ്ച, കുടശ്ശനാട് തോണ്ടുകണ്ടം, ഐരാണിക്കുടി പാലത്തിനു സമീപം തുടങ്ങിയ സ്ഥലലങ്ങളിലെല്ലാം മാലിന്യം ഒഴുക്കുന്നത് പതിവാണ്. രാത്രി സമയത്താണ് ടാങ്കർ ലോറികളിലെത്തിക്കുന്ന മാലിന്യം തുറന്നുവിടുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുപിയിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് വിദ്യാര്‍ത്ഥിനിക്ക്...

ഗുരുതരമായ പാരിസ്ഥിതിക മലിനീകരണം ; ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്’ അടച്ചുപൂട്ടാൻ...

0
താമരശ്ശേരി: ഗുരുതരമായ പാരിസ്ഥിതിക മലിനീകരണമുണ്ടാക്കുന്നുവെന്ന നാട്ടുകാരുടെ നിരന്തരമായ പരാതികളെ തുടർന്ന് താമരശേരിയിലെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പാസിംഗ് ഔട്ട് പരേഡ് : മന്ത്രി രമേശ് ചെന്നിത്തല അഭിവാദ്യം സ്വീകരിക്കും കേരള...

പോക്സോ കേസ് പ്രതിക്ക് ആറുവർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച്...