യുപിയിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി രാഗിണി (14) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വീട്ടുസാധനങ്ങള്‍ വാങ്ങാനായി സുഹൃത്തിനൊപ്പം റോഡിലൂടെ നടന്നുപോവുകയായിരുന്ന രാഗിണിയുടെ ദേഹത്തേക്ക് പോസ്റ്റ്‌വീഴുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ കുട്ടി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

ട്രക്ക് ഇടിച്ചാണ് പോസ്റ്റ് മറിഞ്ഞത്. സമീപത്തെ പലചരക്ക് കടയില്‍ സാധനങ്ങള്‍ ഇറക്കുന്നതിനിടെ റിവേഴ്‌സ് എടുക്കുകയായിരുന്ന ട്രക്ക് മുകളിലൂടെയുള്ള വൈദ്യുതി ലൈനില്‍ കുടുങ്ങുകയും തുടര്‍ന്ന് മുന്നോട്ടെടുത്തപ്പോള്‍ റോഡരികിലുണ്ടായിരുന്ന വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയുമായിരുന്നു. ഇടിയുടെ അഘാതത്തില്‍ മറിഞ്ഞ പോസ്റ്റ് കുട്ടിയുടെ ദേഹത്തേക്കാണ് വീണത്. സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തുകയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയക്കുകയും ചെയ്തു. ഉത്തര്‍പ്രദേശ് പൊലീസ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല സ്വർണക്കൊള്ള കേസ് ; പി എസ് പ്രശാന്തിന് ജാമ്യം

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ്...

സ്കൂൾ കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗം അടർന്നുവീണുണ്ടായ അപകടത്തിൽ വിദ്യാർത്ഥികൾക്ക് പരിക്ക്

0
ബെംഗളൂരു: സ്കൂൾ കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗം അടർന്നുവീണുണ്ടായ അപകടത്തിൽ വിദ്യാർത്ഥികൾക്ക്...

മലപ്പുറം വളാഞ്ചേരിയില്‍ മാരക ലഹരിയുടെ വില്‍പ്പന കേന്ദ്രമെന്ന് കണ്ടെത്തൽ

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ മാരക ലഹരിയുടെ വില്‍പ്പന കേന്ദ്രമെന്ന് കണ്ടെത്തൽ....

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി ; അമ്മായിയമ്മയുടെ കാറിൻ്റെ ടയർ കുത്തിക്കീറി മരുമകൻ

0
കണ്ണൂർ: ഭാര്യ വിവാഹമോചനത്തിന് കേസ് നൽകിയതിന്റെ വൈരാ​ഗ്യത്തിൽ അമ്മായിയമ്മയുടെ കാറിൻ്റെ ടയർ കുത്തിക്കീറി...