സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പാസിംഗ് ഔട്ട് പരേഡ് : മന്ത്രി രമേശ് ചെന്നിത്തല അഭിവാദ്യം സ്വീകരിക്കും
കേരള ആംഡ് പോലീസ് മൂന്നാം ബറ്റാലിയന്‍, കേരള ആംഡ് പോലീസ് അഞ്ചാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 331 റിക്രൂട്ട് സേനാംഗങ്ങളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് ഓഗസ്റ്റ് ഏഴ് രാവിലെ എട്ട് മണിക്ക് അടൂരിലെ കേരള ആംഡ് പോലീസ് മൂന്നാം ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടില്‍ നടക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പരേഡില്‍ അഭിവാദ്യം സ്വീകരിക്കും.

പ്രവേശനം
കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സില്‍ പ്രവേശനം ആരംഭിച്ചു. പ്ലസ് ടു യോഗ്യതയുള്ളവര്‍ https://forms.gle/owC15WMZ6fxZ3VKG6 ല്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 9495999672, 9496232583.

പ്രിന്‍സിപ്പല്‍ നിയമനം
കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ  കോളേജ് ഓഫ് ഇന്‍ഡിജിനസ് ഫുഡ് ടെക്‌നോളജിയില്‍ പ്രിന്‍സിപ്പല്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 20 വൈകിട്ട് അഞ്ച്. ഫോണ്‍  8281486120.

ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.റ്റി, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യം, ക്രാഫ്റ്റ്, ശില്‍പ്പനിര്‍മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികള്‍ക്ക് ഉജ്ജ്വലബാല്യം പുരസ്‌കാരം നല്‍കുന്നു. പ്രായം ആറിനും 18 നും ഇടയിലായിരിക്കണം. ആറ്-11, 12-18 എന്നീ പ്രായവിഭാഗങ്ങളില്‍ തരംതിരിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. 2025 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ പ്രാഗത്ഭ്യമാണ് അപേക്ഷയ്ക്കായി പരിഗണിക്കുന്നത്. അവസാന തീയതി സെപ്റ്റംബര്‍ 10. അപേക്ഷ ഫോം ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, കച്ചേരിപ്പടി, ആറന്മുള വിലാസത്തില്‍ ലഭിക്കും. ഫോണ്‍  0468 2319998, 8547907404.

സൗജന്യ പ്രവേശനം
കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജൂനിയര്‍ ഡേറ്റ അനലിസ്റ്റ് (ഫിനാന്‍ഷ്യല്‍ സെക്ടര്‍ ) കോഴ്സില്‍ സൗജന്യ പ്രവേശനം ആരംഭിച്ചു. പ്ലസ് ടു/ബിരുദം യോഗ്യതയുള്ളവര്‍ക്ക് https://forms.gle/owC15WMZ6fxZ3VKG6 ല്‍ അപേക്ഷ സമര്‍പ്പിക്കാം. പ്രായപരിധി 18-40. അവസാന തീയതി ഓഗസ്റ്റ് 15. ഫോണ്‍  9495999688, 7592967323.

കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം
പ്രമാടം ഗ്രാമപഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത  സൈക്കോളജി, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, ജന്‍ഡര്‍ സ്റ്റഡീസ് എന്നിവയില്‍ അംഗീകൃത സര്‍വകലാശാല ബിരുദാനന്തര ബിരുദം. പ്രായപരിധി 22-45. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുകള്‍, ബയോഡേറ്റാ സഹിതം ഓഗസ്റ്റ് 19 ന് പ്രമാടം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍  0468 2242215, 2240175.

സെക്യൂരിറ്റി നിയമനം
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പുരുഷ സെക്യൂരിറ്റി (യോഗ്യത  വിമുക്ത ഭടന്‍മാരും ജില്ല സൈനിക ബോര്‍ഡ് വഴി നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, കെക്‌സോണ്‍ രജിസ്‌ട്രേഷന്‍ എന്നിവ വേണം), വനിത സെക്യൂരിറ്റി (യോഗ്യത  വിമുക്തഭടന്‍മാരുടെ ആശ്രിതരും കെക്‌സോണ്‍ രജിസ്‌ട്രേഷന്‍ ഉള്ളവരുമായിരിക്കണം) തസ്തികകളില്‍ നിയമനം നടത്തുന്നു. ഉയര്‍ന്ന പ്രായപരിധി 50. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖ സഹിതം ഓഗസ്റ്റ് 18 ഉച്ചയ്ക്ക് 12ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍  0468 2222364, 9497713258.

സ്പോട്ട് അഡ്മിഷന്‍
രണ്ടു വര്‍ഷത്തെ ഡി.എല്‍.എഡ് കോഴ്‌സിന് ജില്ലയിലെ വിവിധ സര്‍ക്കാര്‍/എയ്ഡഡ് ടി.ടി.ഐകളില്‍ ഒഴിവുള്ള ജനറല്‍ മെറിറ്റ് സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. തിരുവല്ലയിലെ ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തില്‍ ഓഗസ്റ്റ് 10 രാവിലെ 10 മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം ഹാജരാകണം. ഫോണ്‍  0469 2600181.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോക്സോ കേസ് പ്രതിക്ക് ആറുവർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച്...

ആലപ്പുഴയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി....

ഓമല്ലൂര്‍ പുത്തന്‍പീടിക ഷട്ടര്‍ ജംഗ്ഷനിലെ ഓടകള്‍ വൃത്തിയാക്കി : വെള്ളക്കെട്ട് ഭീഷണി ഒഴിഞ്ഞു

0
ഓമല്ലൂര്‍ : കാലങ്ങളായി വെള്ളക്കെട്ട് ഭീഷണി നിലനിന്നിരുന്ന ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പുത്തന്‍പീടിക ഷട്ടര്‍...

മഴക്കെടുതിയില്‍ കോന്നി മണ്ഡലത്തെ സഹായിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു : അഡ്വ.കെ.യു ജനീഷ് കുമാര്‍...

0
കോന്നി : ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം നേരിട്ട കോന്നിയില്‍ സഹായം...