കോന്നി : ഡിസംബർ 17 ന് ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് കോന്നി കെ എസ് ആർ റ്റി സി മൈതാനിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് പങ്കെടുക്കുന്ന നവകേരള സദസിന് മുന്നോടിയായി തണ്ണിത്തോട് ഗ്രാമപഞ്ചായത്ത്, വനം വകുപ്പ്,എഫ് ഡി എ, എലിമുള്ളുംപ്ലാക്കൽ വി എസ് എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അടവി കിട്ടവഞ്ചി സവാരി കേന്ദ്രത്തിൽ സംഘടിപ്പിച്ച കുട്ടവഞ്ചി ജലഘോഷയാത്രയും സൗഹൃദ തുഴച്ചിൽ മത്സരവും കെ എഫ് ഡി സി ഡയറക്ടർ ബോർഡ് അംഗം പി ആർ ഗോപിനാഥൻ ഉത്ഘാടനം ചെയ്തു.
തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് സംഘാടക സമിതി ചെയർമാൻ കെ ജെ ജെയിംസ് അധ്യക്ഷത വഹിച്ചു. കോന്നി റേഞ്ച് ഓഫീസർ പി കെ അജികുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ ആർ സ്വഭു, സുലേഖ, സി ഡി എസ് ചെയർപേഴ്സൺ ബിന്ദു സി എസ്,വി എസ് എസ് പ്രസിഡന്റ് അജികുമാർ, തണ്ണിതോട് പഞ്ചായത്ത് സെക്രട്ടറി ഷാഹുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു. തുഴച്ചിൽ മത്സരത്തിൽ വിജയികളായ ബാബു പി എസ്, ജോസഫ് എ എസ്, രാധാകൃഷ്ണൻ, ബിജു, ഉണ്ണികൃഷ്ണൻ നായർ, അജീഷ്, എന്നീ തുഴച്ചിൽ ജോടികൾക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കുള്ള ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു.