തൃശൂര്‍ : തൃശൂർ അതിരപ്പിള്ളി പ്ലാന്റേഷന്റെ എണ്ണപ്പനത്തോട്ടത്തില്‍ തുമ്പിക്കൈ അറ്റുപോയ നിലയില്‍ കുട്ടിയാനയെ കണ്ടെത്തി. ഏഴാറ്റുമുഖം മേഖലയില്‍ ചൊവ്വാഴ്ച ഇറങ്ങിയ ആനക്കൂട്ടത്തിലാണ് അമ്മയാനയോടൊപ്പം തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനയെ കണ്ടത്. അഞ്ച് ആനകള്‍ അടങ്ങുന്ന കൂട്ടത്തിലാണ് കുട്ടിയാനയുള്ളത്. നാട്ടുകാരനായ സജില്‍ ആണ് ആനക്കുട്ടിയെ കണ്ടത്.വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ജില്ലാ പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ജിലേഷ് ചന്ദ്രൻ സ്ഥലത്തെത്തി ചിത്രങ്ങള്‍ പകർത്തി. ഏതെങ്കിലും മൃഗം ആക്രമിച്ചപ്പോഴോ അപകടത്തിലോ, എന്തെങ്കിലും കുടുക്കിലോ പെട്ട് തുമ്പിക്കൈ അറ്റുപോയതാണോ എന്ന് വ്യക്തമല്ല. തുമ്പിക്കൈ ഇല്ലാതെ കുട്ടിയാനയ്ക്ക് ജീവിക്കാന്‍ സാധിക്കുമോയെന്ന ആശങ്കയുണ്ട്. നിലവിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളോ അസ്വസ്ഥതയോ കുട്ടിയാന പ്രകടിപ്പിക്കുന്നില്ല.
അതിരപ്പിള്ളിയിൽ തുമ്പിക്കൈ അറ്റനിലയിൽ കുട്ടിയാനയെ കണ്ടെത്തി
RECENT NEWS
Advertisment