അതിരപ്പിള്ളിയിൽ തുമ്പിക്കൈ അറ്റനിലയിൽ കുട്ടിയാനയെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : തൃശൂർ അതിരപ്പിള്ളി പ്ലാന്റേഷന്റെ എണ്ണപ്പനത്തോട്ടത്തില്‍ തുമ്പിക്കൈ അറ്റുപോയ നിലയില്‍ കുട്ടിയാനയെ കണ്ടെത്തി. ഏഴാറ്റുമുഖം മേഖലയില്‍ ചൊവ്വാഴ്ച ഇറങ്ങിയ ആനക്കൂട്ടത്തിലാണ് അമ്മയാനയോടൊപ്പം തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനയെ കണ്ടത്. അഞ്ച് ആനകള്‍ അടങ്ങുന്ന കൂട്ടത്തിലാണ് കുട്ടിയാനയുള്ളത്. നാട്ടുകാരനായ സജില്‍ ആണ് ആനക്കുട്ടിയെ കണ്ടത്.വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ജില്ലാ പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ജിലേഷ് ചന്ദ്രൻ സ്ഥലത്തെത്തി ചിത്രങ്ങള്‍ പകർത്തി. ഏതെങ്കിലും മൃഗം ആക്രമിച്ചപ്പോഴോ അപകടത്തിലോ, എന്തെങ്കിലും കുടുക്കിലോ പെട്ട് തുമ്പിക്കൈ അറ്റുപോയതാണോ എന്ന് വ്യക്തമല്ല. തുമ്പിക്കൈ ഇല്ലാതെ കുട്ടിയാനയ്ക്ക് ജീവിക്കാന്‍ സാധിക്കുമോയെന്ന ആശങ്കയുണ്ട്. നിലവിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളോ അസ്വസ്ഥതയോ കുട്ടിയാന പ്രകടിപ്പിക്കുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...

പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ ഇളവുമായി കർണാടക; വാർഷിക വരുമാന പരിധി 1.20 ലക്ഷമാക്കി ഉയർത്തി

0
ബെംഗളൂരു: കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്കുള്ള വാർഷിക വരുമാന പരിധി...