കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന ‘മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളും ഒരു കണ്ടെയ്നർ സ്റ്റേഷനും 18 മിനി തുറമുഖങ്ങളും സംയോജിപ്പിച്ച് സംസ്ഥാനത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയാണ് ‘മിഷൻ സമുദ്ര’. സംസ്ഥാനത്തെ ചരക്കുനീക്കത്തിന്റെ 50 മുതൽ 60 ശതമാനം വരെ കടൽമാർഗമാക്കുകയാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശം. ഇതിലൂടെ റോഡുകളിലെ ഗതാഗത തിരക്ക് കുറയ്ക്കാനാകുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. മിഷൻ സമുദ്രയുടെ ലോഗോ രൂപകല്പന ചെയ്തത് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രാൻഡിംഗ് – ഡിസൈൻ ഏജൻസിയായ ബിവേൾഡ് കോർപ്പറേറ്റ് സൊല്യൂഷൻസ് ആണ്.

ശരാശരി 10,000 രൂപയാണ് ടിക്കറ്റ് നിരക്ക്. 200കിലോ ലഗേജ് സൗജന്യമായി കൊണ്ടുപോകാം. കിടക്കകളും ഭക്ഷണവും വിനോദപരിപാടികളുമുണ്ടാവും. 72മുതൽ 90മണിക്കൂർ വരെയാണ് (3-4ദിവസം) യാത്രാസമയം. ഒരു ട്രിപ്പിൽ 1200പേർക്ക് യാത്രചെയ്യാം. മാസത്തിൽ രണ്ടുസർവീസാണ് പരിഗണനയിൽ. ആഘോഷ സീസണുകളിൽ ഒരുലക്ഷത്തിനടുത്താണ് ഗൾഫിലേക്കുള്ള വിമാനനിരക്ക്. നിലവിൽ കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് കപ്പൽസർവീസുണ്ട്.സ്വകാര്യസംരംഭകരായിരിക്കും കപ്പൽസർവീസ് നടത്തുകയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ സൂചിപ്പിച്ചിരുന്നു. ഇതിനായി താത്പര്യപത്രം ക്ഷണിക്കും.

മാരിടൈംബോർഡ്, നോർക്ക, പ്രവാസി സംഘടനകൾ എന്നിവ പദ്ധതിനടത്തിപ്പിന് കൈകോർക്കും. പ്രവാസി സംഘടനകളുടെയടക്കം സഹായത്തോടെ കപ്പലുകളിൽ നിറയെ യാത്രക്കാരെ ഉറപ്പാക്കും. ടിക്കറ്റ് റിസർവേഷന് നോർക്ക പോർട്ടലുണ്ടാക്കും. കുറഞ്ഞ നിരക്ക് ക്വാട്ട്ചെയ്യുന്ന ഓപ്പറേറ്റർമാരെയാവും തിരഞ്ഞെടുക്കുക.മുൻപ് ബേപ്പൂരിൽ നിന്ന് സർവീസിന് ശ്രമിച്ചെങ്കിലും അവിടെ വലിയകപ്പലുകൾ അടുപ്പിക്കാനുള്ള ആഴമില്ലാത്തതിനാലാണ് കൊച്ചിയിൽ നിന്നാക്കിയത്. ഇതരസംസ്ഥാനങ്ങളിലെ യാത്രക്കാരെയും പ്രതീക്ഷിക്കുന്നു. ‌ചെറുകിട വ്യാപാരികൾക്ക് ഉത്പന്നങ്ങളും കൊണ്ടുപോവാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...