കാണാതായ തള്ളയാനയെ തിരഞ്ഞ് കുട്ടിയാന കടുവാ സങ്കേതത്തിലൂടെ അലഞ്ഞത് 80 കിലോമീറ്റർ

For full experience, Download our mobile application:
Get it on Google Play

ബാന്ധവ്ഗഡ് : കാണാതായ തള്ളയാനയെ തിരഞ്ഞ് കുട്ടിയാന കടുവാ സങ്കേതത്തിലൂടെ അലഞ്ഞത് 80 കിലോമീറ്റർ. ഒരാഴ്ചയോളമായി തള്ളയാനയെ തിരഞ്ഞുള്ള അലച്ചിലിലായിരുന്നു രണ്ട് വയസ് മാത്രം പ്രായമുള്ള പെൺ കുട്ടിയാന. മധ്യപ്രദേശിലെ ബാന്ധവ്ഗഡിലാണ് സംഭവം. കടുവാ സങ്കേതത്തിലെ മലകളും പാടങ്ങളും ജനവാസ മേഖലകളിലൂടെയും തള്ളയാനയ്ക്ക് വേണ്ടി തിരഞ്ഞ് നടക്കുന്ന കുട്ടിയാനയെ ഗ്രാമീണർ കണ്ടതോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി രക്ഷിക്കുന്നത്. വലിയ ശബ്ദമുണ്ടാക്കി ഒറ്റയ്ക്ക് അലഞ്ഞ് നടക്കുന്ന കുട്ടിയാനയെ ഗ്രാമവാസികളാണ് കണ്ടെത്തുന്നത്. ഗ്രാമവാസികൾ പങ്കുവെച്ച വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് വിവരം വനംവകുപ്പ് അറിയുന്നത്. അടുത്തിടെ പഴകിയ കോഡോ മില്ലറ്റ് അഥവാ വരാ​ഗ് ധാന്യം കഴിച്ച് പത്തോളം ആനകൾ ചരിഞ്ഞതിന് പിന്നാലെയുള്ള കോലാഹലങ്ങൾ അവസാനിക്കും മുൻപാണ് പുതിയ സംഭവം.

അടുത്തിടെ പത്തോളം ആനകൾ ചരിഞ്ഞ കൂട്ടത്തിനൊപ്പമുള്ളതാണ് നിലവിൽ കണ്ടെത്തിയിട്ടുള്ള കുട്ടിയാനയെന്നാണ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസെർവേറ്റർ എൽ കൃഷ്ണമൂർത്തി വിശദമാക്കുന്നത്. പഴകിയ കോഡോ മില്ലറ്റ് അകത്താക്കി നാല് കുട്ടിയാനകൾ അടക്കമാണ് കഴിഞ്ഞ ദിവസം ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കട്നി മേഖലയിൽ നിന്ന് കടുവാ സങ്കേതത്തിലൂടെ തനിച്ച് 80 കിലോമീറ്ററോളം സഞ്ചരിച്ചാണ് കുട്ടിയാന ബാന്ധവ്ഗഡിലെത്തിയതെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. സ്വയം പുല്ലും, ഇല്ലിയുടെ ഇളം തണ്ടും വെള്ളവും കുടിച്ച് ഇത്ര ദൂരം കുട്ടിയാന തനിച്ച് സഞ്ചരിച്ചത് അത്ഭുതമെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിച്ചാൽ ശക്തമായ നടപടി; പരീക്ഷാ മാഫിയകൾക്കെതിരെ വീണ്ടും താക്കീതുമായി പ്രധാനമന്ത്രിയുടെ...

0
ന്യൂഡല്‍ഹി: പരീക്ഷാ സമ്പ്രദായത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കിയെന്ന് പ്രധാനമന്ത്രി...

​”കോൺഗ്രസ് പിന്തുടരുന്നത് ബിജെപിയുടെ വഴി”; പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് ...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐ സംസ്ഥാന...

​കനത്ത മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി

0
കല്‍പ്പറ്റ: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍...

തെരുവുനായ ആക്രമണങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ; നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് വിധി

0
കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി...