കുറ്റൂർ അടിപ്പാത ജനങ്ങള്‍ക്ക് ദുരിതമാകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കുറ്റൂർ അടിപ്പാത വീണ്ടും അടച്ചു. പുതിയ പരീക്ഷണം നടത്താനാണ് വീണ്ടും അടിപ്പാത അടച്ചിടുന്നത്. എം.സി റോഡിനെയും ടി.കെ റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട കുറ്റൂർ -മനയ്ക്കച്ചിറ റോഡിലാണ് റെയിൽവേ അടിപ്പാത നിർമ്മിച്ചിട്ടുള്ളത്. ഈ റോഡ് രണ്ടുവർഷം മുമ്പ് കോടികൾ ചെലവഴിച്ച് തിരുവല്ലയുടെ ഔട്ടർ ബൈപ്പാസായി വികസിപ്പിച്ചിരുന്നു. റെയിൽവേ പാത ഇരട്ടിപ്പിക്കുക, റെയിൽവേ ഗേറ്റും കാവൽക്കാരനെയും ഒഴിവാക്കുക എന്നിവയ്ക്കാണ് 5 വർഷം മുൻപ് അടിപ്പാത നിർമിച്ചത്. പക്ഷേ ആദ്യത്തെ മഴയ്ക്കുതന്നെ പാതയിൽ വെള്ളം കയറി ഗതാഗതം മുടങ്ങി. കയറുന്ന വെള്ളം രണ്ടാഴ്ചയെങ്കിലും കിടക്കുന്നമെന്നതിനാൽ പ്രദേശത്തെ ജനങ്ങൾ നിത്യദുരിതത്തിലായി. വെള്ളക്കെട്ടിലൂടെ പോകുന്ന വാഹനങ്ങൾക്കു തകരാർ പറ്റുന്നതും പതിവായി. കഴിഞ്ഞവർഷം കാറിൽ സഞ്ചരിക്കുകയായിരുന്ന കുടുംബം വെള്ളക്കെട്ടിൽ അകപ്പെടുകയും അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിരുന്നു. അടിപ്പാതകളിൽ ഏറ്റവും നീളം ഏറിയ പാതയാണു കുറ്റൂരിലേത്. 23അടി വീതിയിലും 50അടി നീളത്തിലുമായി ബോക്സ്‌ രൂപത്തിൽ രണ്ടെണ്ണം നിർമിച്ച ശേഷം ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ചു തള്ളിയാണു പാത നിർമിച്ചത്. ബോക്സ്‌ നീക്കിയ സമയത്ത് ഇത് ഇരുത്തിപ്പോയതുകൊണ്ടാണു മഴക്കാലത്ത് വെള്ളക്കെട്ട് രൂപം കൊള്ളുന്നത്. കൂടാതെ ഉറവവെള്ളം പാതയിൽ കയറുകയും ചെയ്യും.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍. ദിവസേന 200 ലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം.

പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.  ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263/ 70255 53033 / 0468 233 3033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട മിനി സ്റ്റേഷനിലെ 12 ഓഫീസുകള്‍ മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു

0
പത്തനംതിട്ട : മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന 12 ഓഫീസുകള്‍ വിവിധ...

ഗുണനിലവാരമില്ലാത്ത പാത്രങ്ങളുടെ വില്പന പത്തനംതിട്ടയിലും വ്യാപകം : കണ്ണടച്ച് നഗരസഭ

0
പത്തനംതിട്ട : ഗുണനിലവാരമില്ലാത്ത പാത്രങ്ങളുടെ വില്പന പത്തനംതിട്ടയിലും വ്യാപകം. നഗരത്തിലെ സ്വകാര്യ...

കർക്കിടക വാവുബലി : കോന്നി ഗ്രാമ പഞ്ചായത്തില്‍ ഒരുക്കങ്ങൾ പൂർത്തിയായി

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള കർക്കിടക വാവുബലി കേന്ദ്രങ്ങളായ മുരിങ്ങമംഗലം...

അടൂര്‍ ലൈഫ്‌ലൈനിൽ അത്യാധുനിക അൾട്രാസൗണ്ട് സംവിധാനം പ്രവർത്തനം ആരംഭിച്ചു

0
അടൂര്‍ : ലോകത്തിലെ ഏറ്റവും നൂതനമായ അൾട്രാസൗണ്ട് സംവിധാനങ്ങളിലൊന്നായ GE Voluson...