കുറ്റ്യാടി : കാക്കുനിയില്‍ അഞ്ച് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെയുള്ള ഇടവഴി ജെ.സി.ബി ഉപയോഗിച്ച് വീതികൂട്ടി റോഡ് നിര്‍മിക്കുന്നതിനിടെയാണ് രാവിലെ ബക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ ബോംബ് കണ്ടെത്തിയത്. ജെ.സി.ബിയുടെ ടയര്‍ തട്ടി ബക്കറ്റ് പൊട്ടിയെങ്കിലും ബോംബ് പൊട്ടാത്തത് വലിയ അപകടമില്ലാതാക്കി. സ്ഥലത്ത് ബോംബ് സ്‌ക്വാഡ് അടക്കമുള്ളവരെത്തി പരിശോധന നടത്തുന്നുണ്ട്. ബോംബ് നിര്‍വീര്യമാക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
കുറ്റ്യാടിയില്‍ അഞ്ച് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി
RECENT NEWS
Advertisment