കുറ്റ്യാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കുറ്റ്യാടി : കുറ്റ്യാടി-തൊട്ടിൽപ്പാലം റോഡിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മരുതോങ്കര കക്കുടാരത്തിൽ നെല്ലിപറമ്പത്ത് ഷിംജിത്തിന്റെ മകൻ പൃഥ്വിജിത്ത് (22) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11.30-ഓടെ ഓത്തിയോട്ട് സിറാജുൽ ഹുദാ കോംപ്ലക്സിന് സമീപമായിരുന്നു അപകടം. പൃഥ്വിജിത്ത് കുറ്റ്യാടിയിൽ നിന്നും തൊട്ടിൽപ്പാലം ഭാഗത്തേക്ക് ബുള്ളറ്റിൽ സഞ്ചരിക്കവേ, ഇടതുഭാഗത്തെ ഓത്തിയോട്ട് സിറാജുൽഹുദാ കോംപ്ലക്സ് റോഡിൽ നിന്നും പ്രധാന റോഡിലേക്ക് പ്രവേശിച്ച സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ പൃഥ്വിജിത്തിനെ ഉടനടി കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം നിലവിൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടം നടന്ന സിറാജുൽ ഹുദാ കോംപ്ലക്സിന് സമീപമുള്ള പ്രദേശം സ്ഥിരം അപകട മേഖലയാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു. ഇവിടെ തുടർച്ചയായുണ്ടാകുന്ന വാഹനാപകടങ്ങൾ ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിനെ തകർക്കാൻ ശ്രമിക്കുന്നവരോട് സഹതാപം മാത്രം ; തകർത്ത് കളയാമെന്ന ദുർമോഹം വേണ്ട :...

0
തിരുവനന്തപുരം: ഇ‍ഡി രാഷ്ട്രീയ ലക്ഷ്യത്തോടെ ആരോപണം ഉന്നയിക്കുന്നുവെന്നും ഇഡി വിവരങ്ങൾ മാധ്യമങ്ങൾക്ക്...

ട്രെയിനില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം ; ടിടിഇ അറസ്റ്റില്‍

0
കൊല്ലം : ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍...

മരട് പോലീസ് സ്റ്റേഷനിൽ എംഡിഎംഎ കേസ് പ്രതിയുടെ ആക്രമണം ; മൂന്ന് പോലീസുകാർക്ക് പരിക്ക്

0
കൊച്ചി: മരട് പോലീസ് സ്റ്റേഷനിൽ എംഡിഎംഎ കേസിലെ പ്രതിയുടെ അതിക്രമത്തിൽ മൂന്ന്...

ഗ്വാങ്‌ജോയിൽ നിന്ന് ഡൽഹിയിലേക്ക് നേരിട്ട് വിമാന സർവീസ് നടത്തും ; പ്രഖ്യാപനവുമായി ചൈന സതേൺ...

0
ന്യൂഡൽഹി : ചൈനീസ് നഗരമായ ഗ്വാങ്‌ജോയിൽ നിന്ന് ഡൽഹിയിലേക്ക് നേരിട്ട് വിമാന...