കോഴിക്കോട്: പ്രവര്‍ത്തകര്‍ വ്യാപക പ്രതിഷേധവുമായി രംഗത്തിറങ്ങിയ സാഹചര്യത്തില്‍ കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മില്‍നിന്ന് സി.പി.എം തിരിച്ചെടുത്തു. കുറ്റ്യാടിയിലെ സാഹചര്യം മനസ്സിലാക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി പറഞ്ഞു.
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം, സി.പി.എം ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി.പി. ബിനീഷ് എന്നിവരാണ് ഇവിടെ സ്ഥാനാര്‍ഥികളായി പരിഗണനയിലുള്ളത്. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് നല്‍കിയതിനെതിരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരുന്നു.
പ്രതിഷേധങ്ങള്‍ക്ക് വഴങ്ങേണ്ട എന്നാണ് സി.പി.എം നേതൃത്വം ആദ്യഘട്ടത്തില്‍ തീരുമാനിച്ചത്. എന്നാല്‍, പ്രതിഷേധം സമീപ മണ്ഡലങ്ങളിലെ വിജയ സാധ്യതയെ കൂടി ബാധിക്കാനിടയുണ്ട് എന്നതിനാല്‍ പുനരാലോചനക്ക് തയാറാവുകയായിരുന്നു.