Sunday, April 13, 2025 5:57 pm

58 സ്ഥലങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാനൊരുങ്ങി കു​വൈ​ത്ത് എ​യ​ർ​വേ​സ്

For full experience, Download our mobile application:
Get it on Google Play

കു​വൈ​ത്ത് സി​റ്റി: 58 സ്ഥലങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാനൊരുങ്ങി കു​വൈ​ത്ത് എ​യ​ർ​വേ​സ്. ജൂ​ൺ മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ ഉ​യ​ർ​ന്ന ഡി​മാ​ൻ​ഡ് പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ൽ ജ​ന​പ്രി​യ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് കൂടുതൽ ശ്ര​ദ്ധ ന​ൽ​കി​യാ​ണ് ഷെ​ഡ്യൂ​ൾ. പു​തി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും സർവീസ് ന​ട​ത്തു​മെ​ന്ന് ക​മ്പ​നി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ മു​ഹ്സി​ൻ അ​ൽ ഫ​ഖാ​ൻ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. മോ​സ്കോ​യി​ലേ​ക്ക് ജൂ​ൺ ആ​റു​മു​ത​ൽ ആ​ഴ്ച​യി​ൽ നാ​ല് സർവീസ് ന​ട​ത്തും. ജൂ​ലൈ ഒ​ന്നു​മു​ത​ൽ ആ​ഴ്ച​യി​ൽ മൂ​ന്ന് സർവീസുള്ള അ​ല​ക്സാ​ൻ​ട്രി​യ​യും ജൂ​ലൈ ര​ണ്ടു​മു​ത​ൽ ആ​ഴ്ച​യി​ൽ ര​ണ്ട് സർവീസുള്ള ല​ക്സ​റും വേ​ന​ൽ​ക്കാ​ല​ത്തെ പു​തി​യ ല​ക്ഷ്യ​സ്ഥാനങ്ങളാണ്. അ​ന്റാ​ലി​യ, ബോ​ഡ്രം സർവീസുകൾ ജൂ​ൺ ര​ണ്ടി​ന് ആ​രം​ഭി​ക്കും. ജൂ​ൺ ഒ​ന്നി​നാ​ണ് ട്ര​ബ്സ​ൺ സർവീസ് ആ​രം​ഭി​ക്കു​ന്ന​ത്. ജൂ​ൺ ര​ണ്ടു​മു​ത​ൽ സ​ലാ​ല സർവീസ് ആ​ഴ്ച​യി​ൽ നാ​ലാ​യി വ​ർ​ധി​പ്പി​ക്കും.

അതേസമയം, ജൂ​ൺ ഒ​ന്നു​മു​ത​ൽ വി​യ​ന്ന​യി​ലേ​ക്ക് ആ​ഴ്ച​യി​ൽ നാ​ല് സർവീസും ജൂ​ൺ ഒ​ന്നു​മു​ത​ൽ ക്വലാലംപൂ​രി​ലേ​ക്ക് ആ​ഴ്ച​യി​ൽ മൂ​ന്ന് സർവീസും ന​ട​ത്തും. യൂ​റോ​പ്പി​ലേ​ക്ക് യാ​ത്ര​ക്കാ​ർ വർധിക്കുന്നത് പ​രി​ഗ​ണി​ച്ച് കൂ​ടു​ത​ൽ വ​ലി​യ വി​മാ​ന​ങ്ങ​ൾ വി​ന്യ​സി​ക്കും. സ​ർ​വീ​സ്​ മെ​ച്ച​പ്പെ​ടു​ത്തി​യും പു​തി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്​ സർവീസ് ആ​രം​ഭി​ച്ചും കൂ​ടു​ത​ൽ ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കാ​നാ​ണ്​ പദ്ധതിയുടെ ലക്ഷ്യം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാരുണ്യ ചികിത്സ പദ്ധതി കാര്യക്ഷമതയോടെ മുന്നോട്ടു കൊണ്ടുപോകും : വീണ ജോർജ്

0
പത്തനംതിട്ട: കെ എം മാണി ആവിഷ്കരിച്ച കാരുണ്യ ചികിത്സാ പദ്ധതി ആയിരങ്ങൾക്ക്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ

0
കോയമ്പത്തൂര്‍: പോക്‌സോ കേസിൽ പാസ്റ്റർ അറസ്റ്റിൽ. കോയമ്പത്തൂര്‍ കിങ്സ് ജനറേഷൻ ചര്‍ച്ച്...

കുരിശിന്റെ വഴിക്ക് അനുമതി നൽകാത്തതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

0
തിരുവനന്തപുരം: ഡൽഹിയിൽ കുരിശിന്റെ വഴിക്ക് അനുമതി നൽകാത്തതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി ജോർജ്...

ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് ജോലി ; പ്രായപരിധി ഇളവ് പിൻവലിച്ചു

0
ഡൽഹി: ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് കേന്ദ്രസർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള പ്രായപരിധി...