കുവൈറ്റ് : കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നു. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം ഇന്നലെ വൈകിട്ട് മുതൽ പബ്ലിക്ക് ട്രാൻസ്പോർട്ട് നിർത്തി വെച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സർവ്വീസ് ഉണ്ടാകില്ല എന്നും അധികാരികൾ അറിയിച്ചു. പ്രവാസികൾ യാത്രക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ബസുകളെയാണ്. ഇത് സംബന്ധിച്ച് ഒരു മുന്നറിയിപ്പും ഉണ്ടായിരുന്നില്ല. എന്നാല്‍ ടാക്സി സർവ്വീസുകളുടെ കാര്യത്തിൽ ഇതുവരെ തീരുമാനം ഒന്നും ആയിട്ടില്ല.
ഇന്നുമുതല്‍ കുവൈറ്റിലെ സി.ബി.എസ്.ഇ സ്കൂളുകളില്‍ 10,12 ക്ലാസ്സുകളുടെ ബോര്‍ഡ് പരീക്ഷകള്‍ ഉണ്ടാകില്ലെന്നും അറിയിച്ചിട്ടുണ്ട്. പുതിയ തീയതി തീരുമാനിച്ചിട്ടില്ല.