കുവൈറ്റ് സിറ്റി മാർത്തോമ്മ ഇടവക 59-ാമത് ഇടവകദിനവും ഒരു വർഷം നീണ്ടുനിൽക്കുന്ന വജ്ര ജൂബിലി ആഘോഷപരിപാടികളുടെ ഉദ്ഘാടനവും നവംബർ 25ന്

For full experience, Download our mobile application:
Get it on Google Play

കുവൈറ്റ് സിറ്റി : മാർത്തോമ്മ ഇടവക 59-ാമത് ഇടവകദിനവും, ഒരു വർഷം നീണ്ടുനിൽക്കുന്ന വജ്ര ജൂബിലി ആഘോഷപരിപാടികളുടെ ഉദ്ഘാടനവും നവംബർ 25ന് നടത്തും. വൈകിട്ട് അഞ്ചിന് ആസ്പെയർ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം മലങ്കര മാർത്തോമ്മാ സുറിയാനി സഭാ പരമാധ്യക്ഷൻ ഡോ. തിയോഡാഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. വിവിധ സഭാ നേതാക്കന്മാരും, പ്രവർത്തകരും പങ്കെടുക്കും. വജ്ര ജൂബിലി ആഘോഷങ്ങളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് 11 സബ് കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. ഉദ്ഘാടന സമ്മേളനത്തിൽ വജ്ര ജൂബിലി ലോഗോയും തീമും പ്രകാശനം ചെയ്യും. ആരാധനയോടെ ആരോഹണം എന്നതാണ് തീം.

വിവിധ വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിക്കും. മത്സരങ്ങൾ, കലാപരിപാടികൾ, ആദരിക്കൽ, വിപുലമായ സമാപന സമ്മേളനം എന്നിവയും ഉണ്ടായിരിക്കും. വജ്ര ജൂബിലി സുവി നീർ പുറത്തിറക്കും. കരുണാമൃതം, വിദ്യാമൃതം, വിജയാമൃതം, ഹർഷാമൃതം, സ്നേഹാമൃതം, സ്മരണാമൃതം, ജീവാമൃതം എന്നിങ്ങനെ ഏഴ് പ്രോജക്ടുകളാണ് വജ്ര ജൂബിലി വർഷത്തിൽ ഇടവക വിഭാവനം ചെയ്യുന്നത്. ഇടവക വികാരി റവ. എ.റ്റി. സഖറിയയുടെ നേതൃത്വത്തിൽ ലാജി ജേക്കബ് വജ്രജൂബിലിയുടെ ജനറൽ കൺവീനറായും, ജോജോ ജോൺ കൺവീനറായും പ്രവർത്തിക്കുന്നു.

അഡ്വ. പി. ജോൺ തോമസ്, മാത്യു വർഗീസ്, അബു ജോർജ്, അനീഷ് ജോൺ, അലക്സ് ജേക്കബ്, ഷിലു ജോർജ്, വിനോദ് എബ്രഹാം, ജിബി വർഗീസ് തരകൻ, ജോൺ തോമസ് തെക്കുപുറത്ത്, ഡെന്നിസ് ജോർജ്, ജോഷി ജോയ്, എബി ജോൺ തോമസ്, ചാക്കോ തോമസ്, സന്തോഷ് ഉമ്മൻ സാലി വർഗീസ്, സുനിൽ ടി തോമസ്, ഓമന വർഗീസ്, ബിജു സാമുവൽ എന്നിവരാണ് സബ് കമ്മിറ്റികളുടെ കൺവീനർമാർ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ മുന്നറിയിപ്പ് : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങളിൽ ജാഗ്രത നിർദേശം

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ...

വിദ്യാഭ്യാസവകുപ്പിലെ താത്കാലിക ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് നിർബന്ധം

0
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഓഫീസുകളിലും സർക്കാർ സ്കൂളുകളിലും താത്കാലിക ജീവനക്കാരെ...

ആനകളെ ഉൾക്കാടുകളിലേക്ക് തിരിച്ചയക്കാൻ പ്രത്യേക യജ്ഞം വേണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം...

0
കൊച്ചി: ജില്ലയിലെ വന്യജീവി സംഘർഷം പരിഹരിക്കുന്നതിന്‍റെ ഭാഗമായി ആനകളെ ഉൾക്കാടുകളിലേക്ക് തിരിച്ചയക്കുന്നതിനായി...

ഓണം ബത്ത ; ആനുകൂല്യം മുൻവർഷത്തെപ്പോലെ വിതരണം ചെയ്യുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

0
തിരുവനന്തപുരം: ഓണം ഉത്സവബത്തയുടെയും മറ്റാനുകൂല്യങ്ങളുടെയും വിതരണത്തിൽ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും മുൻവർഷത്തെപ്പോലെ ഇക്കുറിയും...