കുവൈത്തിൽ അധികമായി 33,000 അധ്യാപകർ ; 7000 പേരെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ച്​ വിദ്യാഭ്യാസ മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് ​: രാജ്യത്തെ സർക്കാർ സ്കൂളുകളിൽ അധികമായി കണ്ടെത്തിയ അധ്യാപകരെ ഒഴിവാക്കാനുള്ള നടപടി ആരംഭിച്ച്​ കുവൈത്ത്​ വിദ്യാഭ്യാസ മന്ത്രാലയം. 7019 അധ്യാപകരുടെ സേവനമാണ്​ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചത്​. രാജ്യത്ത്​ ആകെ 91,761 അധ്യാപകരുള്ളതായാണ്​ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ കണക്ക്​. ഇതിൽ 33,268 അധ്യാപകർ ആണ്​ അധികമായിട്ടുള്ളതെന്നാണ്​ പഠനത്തിൽ വ്യക്​തമായത്​. ഇവരിൽ ആദ്യഘട്ടമായാണ്​ 7019 അധ്യാപകരുടെ സേവനം അവസാനിപ്പിച്ചിരിക്കുന്നത്​. പ്രതിവർഷം 42 ദശലക്ഷം കുവൈത്തി ദിനാർ ഇത്തരം നടപടികളിലൂടെ ലാഭിക്കാമെന്നാണ്​ കണക്കുകൂട്ടൽ. അധ്യാപകരു​ടെ എണ്ണം ഘട്ടം ഘട്ടമായി കുറക്കുകയാണ്​ ലക്ഷ്യമിടുന്നത്​.

രാജ്യത്തെ അധ്യാപകരിൽ 70.6 ശതമാനവും കുവൈത്തി പൗരൻമാരാണ്​. 10.1 ശതമാനവും ഗൾഫ്​ പൗരൻമാരും മറ്റുമാണ്​. 19.3 ശതമാനമാണ്​ അറബ്​ പൗരൻമാരും മറ്റ്​ രാജ്യങ്ങളിൽ നിന്നുള്ളവരും. കുവൈത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ്​ ഇത്രയധികം അധ്യാപകരെ പിരിച്ചുവിടു​ന്നത്​. ബോയ്​സ്​ സ്കൂളുകൾ, ഗേൾസ്​ സ്കൂളുകൾ എന്നിവിടങ്ങളിലെല്ലാം അധ്യാപകർ അധികമായുണ്ട്​. സാഹെൽ ആപ്പിലാണ്​​ പിരിച്ചുവിടൽ അടക്കമുള്ള വിവരങ്ങൾ ​രേഖപ്പെടുത്തിയിട്ടുള്ളത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹാരം വൈകാൻ സാധ്യത

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി ഈ മാസം 15ന് പരിഹാരം എന്ന മുഖ്യമന്ത്രിയുടെ...

‘പുഴകളിൽ അടിഞ്ഞുകൂടിയ മണൽ ഡിസംബറോടെ നീക്കും’ ; മന്ത്രി എപി അനിൽകുമാർ

0
തിരുവനന്തപുരം : സംസ്ഥാനത്തെ പുഴകളിൽ അടിഞ്ഞുകൂടിയിട്ടുള്ള മണൽ നീക്കം ചെയ്യുന്ന നടപടികൾ...

ചിറയിൻകീഴിലെ കയ്യാങ്കളി വിവാദം : രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത....

സിപിഎമ്മിനെ തകർക്കാനാണ് പിണറായി വേട്ട ; നേരിടുമെന്ന് ടി പി രാമകൃഷ്ണൻ

0
കൊച്ചി: മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കണ്ടെത്തലിൽ...