കുവൈത്ത് സിറ്റി: ബലി പെരുന്നാളിന് മുന്നോടിയായി വിപണിയിൽ പരിശോധന ശക്തമാക്കി കുവൈത്ത് വാണിജ്യ മന്ത്രാലയം. വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ, ഉപഭോക്തൃ സംരക്ഷണ സെക്ടർ വിവിധ വകുപ്പുകളിലുടനീളം വാണിജ്യ ഇൻസ്പെക്ടർമാരുടെ ടീമുകളെയും മാർക്കറ്റുകളിൽ എമർജൻസി ടീമുകളെയും വിന്യസിച്ചതായി അൽ അൻബ പത്രം റിപ്പോർട്ട് ചെയ്തു. വിലക്കയറ്റത്തിൽ നിന്നും ചൂഷണത്തിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് നടപടി. വിഷയവുമായി ബന്ധപ്പെട്ട് വാണിജ്യ-വ്യവസായ മന്ത്രാലയവും സാമൂഹിക-തൊഴിൽ മന്ത്രാലയവും ചേർന്ന് പ്രത്യേക പ്രൊഫഷണൽ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചിരുന്നു. സഹകരണ സംഘങ്ങളിലെയും പഴവിപണിയിലെയും പച്ചക്കറികളുടെയും പഴങ്ങളുടെയും വിലയുമായി ബന്ധപ്പെട്ട് രണ്ട് മന്ത്രാലയങ്ങളിലെയും ഇൻസ്‌പെക്ടർമാർ തമ്മിൽ അനുഭവങ്ങൾ കൈമാറാനാണ് ശിൽപശാല ലക്ഷ്യമിട്ടത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033