കുവൈത്ത് സിറ്റി : കുവൈത്തിൽ മലയാളി വീട്ടമ്മ നിര്യാതയായി. ചെങ്ങന്നൂർ കല്ലിശ്ശേരി മുളം പള്ളിൽ വർക്കി വർഗീസിന്റെ (തമ്പി) മകളും തിരുവല്ല താമരവേലിൽ ഡെറിയുടെ ഭാര്യയുമായ ജീൻ ഡെറി സാമുവേൽ (41) ആണു അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച മരണമടഞ്ഞത്.
പേശീ സംബന്ധമായ അസുഖത്തെ തുടർന്ന് 10 ദിവസം മുമ്പ് മുബാറക് അൽ കബീർ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഇവരെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ഡെറിന്റെ രോഗത്തിന് ഫിസിയോതെറാപ്പി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഡിസ്ചാർജ്ജ് ആയതിനു ശേഷം സാൽമിയയിലെ വീട്ടിൽ കഴിയുകയായിരുന്നു. ഇന്ന് ശ്വാസ തടസ്സം ഉണ്ടായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലിയാൻ, ഏഡൻ എന്നിവർ മക്കളാണു. സംസ്ക്കാരം പിന്നീട്.