കുവൈത്ത് സിറ്റി : കുവൈത്തില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കാസര്‍ഗോഡ് കുമ്പള സ്വദേശി മുഹമ്മദ് അബൂബക്കര്‍ ഷിറിയ(57)യാണ് മരിച്ചത്. ഫര്‍വാനിയ ആശുപത്രിയിലായിരുന്നു അന്ത്യം. ഇദ്ദേഹം കുവൈത്ത് വിമാനത്താവളത്തില്‍ റെന്റ് എ കാര്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. മെയ് 11നാണ് കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരേതരായ അബ്ദുല്‍ ഗഫൂര്‍ മമ്മിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ:ഫാത്തിമത് സുഹ്‌റ. മക്കള്‍: മുഹമ്മദ് അബ്‌നാസ്, മുഹമ്മദ് അബ്‌റാസ്, ഖദീജ. സഹോദരങ്ങള്‍ മഹമൂദ്(സൗദി അറേബ്യ), ആയിഷ, നഫീസ.
കുവൈത്തില്‍ കാസര്‍ഗോഡ് കുമ്പള സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു
RECENT NEWS
Advertisment