ദുബായില്‍ നിന്നും കണ്ണൂരിലെത്തിയ പ്രവാസികളില്‍ രണ്ട് പേർക്ക് കൊവിഡ് ലക്ഷണം ; ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ഞായറാഴ്ച രാത്രി പ്രവാസികളുമായി ദുബായിൽ നിന്നും കണ്ണൂരിലെത്തിയ വിമാനത്തിലെ  രണ്ട് യാത്രക്കാർക്ക് കൊവിഡ് രോഗലക്ഷണങ്ങൾ കണ്ടെത്തി. കണ്ണൂർ, കാസർഗോഡ് സ്വദേശികൾക്കാണ് പരിശോധനയിൽ രോഗലക്ഷണം കണ്ടെത്തിയത്. ഇരുവരേയും അഞ്ചരക്കണ്ടിയിലുള്ള പ്രത്യേക കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി എത്തിയ വിമാനത്തിൽ 181 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 127 പേർ കണ്ണൂർ സ്വദേശികളും, 58 പേർ കാസർഗോഡ് ജില്ലക്കാരുമാണ്. കൂടാതെ കോഴിക്കോട്, കൂർഗ് സ്വദേശികളും ഇതിലുണ്ടായിരുന്നു. ഈ വിമാനത്തിലും ഇതിന് മുമ്പ് എത്തിയ വിമാനത്തിലും എത്തിയ എല്ലാവരുടെയും ക്വാറന്‍റൈൻ ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.  മെയ് 12-നാണ് പ്രവാസികളുമായി കണ്ണൂരിൽ ആദ്യ വിമാനമിറങ്ങുന്നത്. അന്നും രണ്ട് പേർക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...