കുവൈറ്റില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് തടവുശിക്ഷ ഒഴിവാക്കുന്നു

For full experience, Download our mobile application:
Get it on Google Play

കുവൈറ്റ്: കുവൈറ്റില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് തടവുശിക്ഷയ്ക്ക് പകരം സാമൂഹിക സേവനവും ബോധവത്കരണ പരിപാടികളും ശിക്ഷയായി നടപ്പാക്കുന്ന പുതിയ ഭേദഗതി പ്രാബല്യത്തില്‍ വരുന്നു. ഉപപ്രധാനമന്ത്രി കൂടിയായ ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് പുറപ്പെടുവിച്ച 2025-ലെ 1497ാം നമ്പര്‍ തീരുമാനം അനുസരിച്ചാണ് ട്രാഫിക് നിയമത്തിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷന്‍ ഭേദഗതി ഔദ്യോഗിക ഗസറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗസറ്റില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ ഒരു മാസത്തിനകം ഭേദഗതി പ്രാബല്യത്തില്‍ എത്തും. പുതിയ ആര്‍ട്ടിക്കിള്‍ 212 പ്രകാരം, ചില പ്രത്യേക നിയമലംഘനങ്ങളില്‍ കോടതിക്ക് തടവിന് പകരം സമൂഹസേവന പ്രവര്‍ത്തനങ്ങളോ ബോധവത്കരണ പരിപാടികളോ നിര്‍ദേശിക്കാം.

ട്രാഫിക്, ആരോഗ്യ, വിദ്യാഭ്യാസ ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം, പള്ളികളുടെ ശുചീകരണം, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ (മരങ്ങള്‍ നട്ടുപിടിപ്പിക്കല്‍, തീരശുചീകരണം), സാമൂഹിക-ദാന സംഘടനകളില്‍ സേവനം എന്നിവയാണ് പ്രധാനമായും ഉള്‍പ്പെടുത്തിയത്. കൂടാതെ ക്ലാസുകള്‍, വര്‍ക്ക്ഷോപ്പുകള്‍, പെരുമാറ്റ പരിശീലനങ്ങള്‍ പോലെയുള്ള ബോധവത്കരണ-പരിശീലന പരിപാടികളിലും കുറ്റക്കാരെ നിര്‍ബന്ധിതമായി ഉള്‍പ്പെടുത്തും. സാമൂഹിക സേവനം പൂര്‍ത്തിയാക്കാതെ വിട്ടാല്‍ കേസ് വീണ്ടും കോടതിയില്‍ എത്തുകയും ആദ്യം വിധിച്ച തടവുശിക്ഷ നടപ്പാക്കുകയും ചെയ്യും.

ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി സഹകരിച്ച് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റായിരിക്കും ശിക്ഷാ സംവിധാനം നടപ്പാക്കുകയും നിരീക്ഷിക്കുകയും ചെയ്യുക. പുതിയ ഭേദഗതിയിലൂടെ തടവുശിക്ഷയെ അവലംബിക്കുന്നത് കുറച്ച്, നിയമലംഘകരെ സമൂഹത്തിന് ഗുണകരമായ രീതിയില്‍ പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത് രാജ്യത്തെ റോഡുകളില്‍ സുരക്ഷയും നിയമങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന വിലയിരുത്തലാണ് അധികൃതര്‍ മുന്നോട്ടുവെക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിസിനസ് തട്ടിപ്പ് ആരോപിച്ചുള്ള വ്യാജവാർത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യവസായി

0
തിരുവനന്തപുരം: വ്യാജവാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി പ്രവാസി...

മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ്...

മുഖ്യമന്ത്രിയോട് ക്ഷമ ചോദിച്ച് ചേന്തി അനില്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞതിന് ക്ഷമ ചോദിക്കുന്നതായി ജയില്‍ നിന്ന്...

കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം , ഒരാൾ അറസ്റ്റിൽ

0
തൃശൂര്‍: കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ്...