കുഴൽമന്ദം വിഷുവേലക്കിടെ ആനയിടഞ്ഞു ; രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കുഴൽമന്ദം ശ്രീ കാളിമുത്തി ഭഗവതി വിഷുവേലയോടനുബന്ധിച്ച് ആലിങ്കൽ ദേശത്തിനു വേണ്ടി അണിനിരന്ന കൊല്ലം തടത്താവിള ശിവൻ എന്ന ആനയാണ് ഇടഞ്ഞത്. ആലിങ്കലിൽ നിന്നും ആരംഭിച്ച എഴുന്നള്ളത്ത് കുഴൽമന്ദം പുൽപ്പൂരമന്ദത്ത് എത്തിയപ്പോഴാണ് ആന ഇടഞ്ഞത്. ബുധനാഴ്ച വൈകിട്ട് ആറിനാണ് സംഭവം.ഡിജെയുടെ അമിതമായ ശബ്ദത്തെ തുടർന്നാണ് ആന ഇടയാൻ കാരണമെന്ന് പാപ്പാന്മാർ പറഞ്ഞു. ആനപ്പുറത്ത് തിടമ്പേറ്റിയ പല്ലശ്ശേന സ്വദേശികളായ കണ്ണൻ (26 ),സുരേന്ദ്രൻ (24) എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കുഴൽമന്ദം പോലീസിന്‍റെയും വേല കമ്മിറ്റി ഭാരവാഹികളുടെയും സമയോചിതമായ ഇടപെടനെ തുടർന്നാണ് വലിയ ഒരു അപകടം ഒഴിവായത്. നീണ്ട രണ്ട് മണിക്കൂർ പരിശ്രമത്തിനൊടുവിൽ പുൽപൂരമന്ദത്ത് വെച്ച് ആന പാപ്പാന്മാരുടെ സംയോജിതമായ ഇടപെടലിനെ തുടർന്ന് തൊട്ടടുത്തുള്ള വളപ്പിലേക്ക് കയറ്റി വിട്ടു. ഇത് വലിയൊരു അപകടം ഒഴിവാക്കാൻ കാരണമായി. ആ വളപ്പിൽ വെച്ചാണ് ആനപാപ്പാന്മാർ ആനയെ തളച്ച് ലോറിയിൽ കയറ്റിയത്. സോഷ്യൽ ഫോറസ്റ്റ് ഡിവിഷനിലെ പാലക്കാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.മോഹൻ ചന്ദ്രന്‍റെ നേതൃത്വത്തിൽ സംഘം സ്ഥലത്ത് എത്തിയിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...