പാലക്കാട് : ലോറിയില്‍ ബൈക്കിടിച്ച് യുവാക്കള്‍ മരിച്ചു. തിങ്കളാഴ്‌ച രാത്രി 10 മണിക്കായിരുന്നു അപകടം. പാലക്കാട് സ്വദേശി ആദര്‍ശ് (24), കാസര്‍കോട് സ്വദേശി സാമ്പിത്ത് (23) എന്നിവരാണ് മരിച്ചത്. തിങ്കള്‍ രാത്രി 10 മണിക്കായിരുന്നു അപകടം. കെഎസ്‌ആര്‍ടിസി ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇരുവരും അപകടസ്ഥലത്ത് തന്നെ മരിച്ചു. നാട്ടുകാരും കുഴല്‍മന്ദം പോലീസും ചേര്‍ന്ന് മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
അമിതവേഗമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ബൈക്ക് പൂര്‍ണമായി തകര്‍ന്നു. ലോറിക്കടിയില്‍ കുടുങ്ങിയ ഇരുവരുടെയും മൃതദേഹം നാട്ടുകാരും പോലീസും ഏറെ നേരെ കഷ്‌ടപ്പെട്ടാണ് പുറത്തെടുത്തത്. പോലീസ് വിശദമായ പരിശോധന നടത്തുന്നുണ്ട്. വെള്ളപ്പാറ ജങ്‌ഷനിലെയും തൃശൂര്‍ ദേശീയപാതയിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.