ലോറിയില്‍ ബൈക്കിടിച്ച്‌ യുവാക്കള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്‌ : ലോറിയില്‍ ബൈക്കിടിച്ച്‌ യുവാക്കള്‍ മരിച്ചു. തിങ്കളാഴ്‌ച രാത്രി 10 മണിക്കായിരുന്നു അപകടം. പാലക്കാട്‌ സ്വദേശി ആദര്‍ശ് (24), കാസര്‍കോട് സ്വദേശി സാമ്പിത്ത് (23) എന്നിവരാണ് മരിച്ചത്. തിങ്കള്‍ രാത്രി 10 മണിക്കായിരുന്നു അപകടം. കെഎസ്‌ആര്‍ടിസി ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇരുവരും അപകടസ്ഥലത്ത് തന്നെ മരിച്ചു. നാട്ടുകാരും കുഴല്‍മന്ദം പോലീസും ചേര്‍ന്ന് മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

അമിതവേഗമാണ് അപകട കാരണമെന്നാണ് പ്രാഥമിക നി​​ഗമനം. അപകടത്തില്‍ ബൈക്ക് പൂര്‍ണമായി തകര്‍ന്നു. ലോറിക്കടിയില്‍ കുടുങ്ങിയ ഇരുവരുടെയും മൃതദേഹം നാട്ടുകാരും പോലീസും ഏറെ നേരെ കഷ്‌ടപ്പെട്ടാണ് പുറത്തെടുത്തത്. പോലീസ് വിശദമായ പരിശോധന നടത്തുന്നുണ്ട്. വെള്ളപ്പാറ ജങ്‌ഷനിലെയും തൃശൂര്‍ ദേശീയപാതയിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...