തിരുവനന്തപുരം : ലഹരികടത്ത്, ലൈഫ്, നേര് പറയുമ്പോള്‍ പൊട്ടിത്തെറിക്കുന്ന പിണറായിക്ക് കറുപ്പ് പോലെ കുഴല്‍നാടനും ചതുര്‍ത്ഥി. മാത്യു കുഴല്‍നാടന്‍ എന്ന് കേട്ടാലേ മുഖ്യമന്ത്രി പിണറായി വിജയന് പ്രശ്‌നമാണ്. കുറച്ചു ദിവസം മുമ്പ് കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയ മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയപ്പോഴും പഴയ വിഷയങ്ങളാണ് ചര്‍ച്ചയാകുന്നത്. എന്ത് അസംബന്ധവും വിളിച്ചുപറയാനുള്ള വേദിയായി നിയമസഭയെ മാറ്റാന്‍ പാടില്ലെന്നും എന്തിനും ഒരു അതിരുണ്ടെന്നും മുന്നറിയിപ്പ് നല്‍കി സ്വന്തം മുഖം പൊത്തിയത്. ലൈഫ് മിഷനിലെ അടിയന്തര പ്രമേയ അനുമതിയിലും മാത്യു കുഴല്‍നാടന്‍ കത്തി കയറി. മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷോഭത്തിലാക്കുകയും ചെയ്തു. വ്യക്തമായ മറുപടി പറയാതെ ചട്ടങ്ങളിലൂടെ മുഖ്യമന്ത്രി തടിയൂരി.
ലൈഫ് മിഷന്‍ പദ്ധതിയെ ചൊല്ലിയുണ്ടായ ബഹളത്തെ തുടര്‍ന്ന് നിയമസഭ നിര്‍ത്തി വെക്കേണ്ടിയും വന്നു. പ്രതിപക്ഷത്തിനായി അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയ മാത്യു കുഴല്‍നാടനും മുഖ്യമന്ത്രിയും തമ്മിലുണ്ടായ വാദ പ്രതിവാദമാണ് ബഹളത്തിന് കാരണമായത്. ലൈഫ് മിഷനില്‍ നടന്നത് ഏറ്റവും ശാസ്ത്രീയമായ അഴിമതിയെന്ന് കുഴല്‍നാടന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഇടതും വലതും നിന്നവരാണ് പ്രതികള്‍. ശിവശങ്കറിന്‍റെ വാട്സാപ്പ് ചാറ്റ് നിഷേധിക്കാന്‍ മുഖ്യമന്ത്രിക്ക് തന്‍റെടം ഉണ്ടോയെന്നും കുഴല്‍നാടന്‍ വെല്ലുവിളിച്ചു. എന്നാല്‍ കുഴല്‍നാടന്‍റെ ആരോപണങ്ങള്‍ പച്ചക്കള്ളമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി. ക്ലിഫ് ഹൗസില്‍ സ്വപ്നയും ശിവശങ്കറും യുഎഇ കോണ്‍സലേറ്റ് ജനറലും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും കുഴല്‍നാടന്‍ ആരോപിച്ചു. ഇതും മുഖ്യമന്ത്രി നിഷേധിച്ചു.
സ്വപ്ന തന്നെ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇഡി കൊടുത്ത റിപ്പോര്‍ട്ട് തെറ്റെന്ന് പറയാമോയെന്നും തെറ്റെങ്കില്‍ കോടതിയെ സമീപിക്കണമെന്നും കുഴല്‍നാടന്‍ തിരിച്ചടിച്ചു. കുഴല്‍നാടന്‍റെ ഉപദേശം വേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ശാന്തരാകാന്‍ സ്പീക്കര്‍ നല്‍കിയ നിര്‍ദ്ദേശത്തെ ഭരണ പ്രതിപക്ഷാംഗങ്ങള്‍ തള്ളിയതോടെയാണ് സഭ നിര്‍ത്തി വെച്ചത്. അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയപ്പോഴേ വിഷയം മുന്‍പ് ചര്‍ച്ച ചെയ്തതാണെന്ന് തദ്ദേശമന്ത്രി എം.ബി.രാജേഷ് ചൂണ്ടിക്കാട്ടിയിരുന്നു. പഴയ വീഞ്ഞ്, പുതിയ കുപ്പി, പഴയലേബല്‍ എന്ന് പ്രതിപക്ഷത്തെ പരിഹസിക്കുകയും ചെയ്തു. വിഷയത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഏറ്റുമുട്ടിയതോടെ സഭ നിര്‍ത്തിവച്ചു. പിന്നീട് വീണ്ടും തുടര്‍ന്നു. അപ്പോള്‍ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ ചട്ടം ചൂണ്ടിക്കാട്ടി മാത്യു കുഴല്‍നാടന്റെ പ്രസംഗത്തില്‍ അവസാനമുണ്ടാക്കി.
ലൈഫ് സമാനതകളില്ലാത്ത സ്വപ്നസമാനമായ പദ്ധതിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ലൈഫ് പദ്ധതിക്കെതിരായ സംഘടിത ആക്രമണത്തിന്‍റെ ഭാഗമാണ് ഈ നീക്കമെന്നും മന്ത്രി പറഞ്ഞു.ലൈഫ് മിഷനോ സര്‍ക്കാരിനോ ഒരു സാമ്പത്തിക ഉത്തരവാദിത്തവുമില്ല. ലൈഫ് മിഷനിലെ ഒരു ഉദ്യോഗസ്ഥനും കോഴ വാങ്ങിയതായി ആരോപണമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്പീക്കര്‍ ഷംസീറിന്‍റെ ഇടപെടലിലാണ് മാത്യു കുഴല്‍നാടന്‍റെ പ്രസംഗം അവസാനിപ്പിച്ചത്.
മുമ്പൊരിക്കല്‍ കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസ് അട്ടിമറിക്കുന്നതായി ആരോപിച്ച് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ മാത്യു കുഴല്‍നാടന്‍, ലഹരിക്കടത്തിനു സിപിഎം പിന്തുണ നല്‍കുന്നതായി ആരോപിച്ചതാണ് ബഹളത്തിനു വഴിയൊരുക്കിയത്. അന്ന് മറുപടി പറഞ്ഞ മന്ത്രി എം.ബി.രാജേഷ് ആരോപണം നിഷേധിച്ചെങ്കിലും മിതത്വം പാലിച്ചു. എന്നാല്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎമ്മിനെ കുറിച്ച് എന്ത് അസംബന്ധവും പറയാനുള്ള വേദിയാക്കി നിയമസഭയെ മാറ്റാന്‍ അനുവദിക്കില്ലെന്നു വ്യക്തമാക്കി.
എന്താണ് മാത്യു കുഴല്‍നാടന്‍ അവതരിപ്പിച്ചത്? എന്തും വിളിച്ചു പറയുന്ന ആളായതു കൊണ്ട് കോണ്‍ഗ്രസ് അദ്ദേഹത്തെ ചുമതലപ്പെടുത്തിയതാണോ? ഇങ്ങനെയാണോ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നത്? എന്തിനും അതിരു വേണം. അതു ലംഘിക്കാന്‍ പാടില്ല- മുഖ്യമന്ത്രി പറഞ്ഞു. കുഴല്‍നാടന്‍റെ ആരോപണത്തിന് സമാനമായ പലതും മുമ്പും സഭയില്‍ പലരും പറഞ്ഞിട്ടുണ്ട്. സിപിഎമ്മിനെ ഓരോ വിഷയത്തിലും വിമര്‍ശിക്കുകയാണ് പ്രതിപക്ഷ കടമ. അതു ചെയ്ത കുഴല്‍നാടനെ മുഖ്യമന്ത്രി വ്യക്തിപരമായി തന്നെ അധിക്ഷേപിച്ചു. ഇതിന് കാരണം ആ പഴയ എക്‌സോലോജിക് ആരോപണമാണത്രേ എന്നും വിലയിരുത്തലെത്തി.
അതിനിടെ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ച് മോശമായി സംസാരിക്കുന്നുവെന്നു മാത്യു കുഴല്‍നാടന്‍ രംഗത്തു വന്നിട്ടുണ്ട്. താന്‍ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിനെതിരെ ‘എന്തും പറയാമെന്നാണോ’ എന്നു ചോദിച്ചുകൊണ്ടു മുഖ്യമന്ത്രി പൊട്ടിത്തെറിച്ചു. അതിന്‍റെ ആവശ്യമൊന്നുമില്ല. നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത് അംഗത്തിന്‍റെ ബാധ്യതയാണ്. മുന്‍പ് സ്പ്രിന്‍ക്ലര്‍ ആരോപണത്തില്‍ ഉള്‍പ്പെട്ട ജെയ്ക് ബാലകുമാര്‍ പിണറായിയുടെ മകള്‍ വീണയുടെ മെന്ററാണെന്നു താന്‍ നിയമസഭയില്‍ പറഞ്ഞപ്പോള്‍ പച്ചക്കള്ളം, അസംബന്ധം എന്നൊക്കെയായിരുന്നു പിണറായിയുടെ പ്രതികരണം. പിന്നീട് അതിന്റെ തെളിവു വന്നപ്പോള്‍ അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നെന്നും മാത്യു അന്ന് പറഞ്ഞു. അതിന് സമാനമായ വാദ പ്രതിവാദമാണ് ലൈഫ് മിഷനിലും കണ്ടത്. മുഖ്യമന്ത്രി തന്നെ ലൈഫ് മിഷനിലെ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ചാടി എണീറ്റു.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍റെ കമ്പനിയെ മെന്റര്‍ ചെയ്യാന്‍ ജെയ്ക്ക് ബാലകുമാര്‍ ഉണ്ടായിരുന്നുവെന്ന കാര്യം മുഖ്യമന്ത്രിക്ക് അംഗീകരിക്കേണ്ടി വന്നതിന് പിന്നില്‍ കുഴല്‍നാടനായിരുന്നു. താന്‍ പൊതുസമൂഹത്തില്‍ പറഞ്ഞ കാര്യം തെളിയിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യം ഉണ്ടെന്നും അതുകൊണ്ട് തന്നെ ഈ അവകാശ ലംഘന നോട്ടീസിന് മുഖ്യമന്ത്രി നല്‍കിയ വിശദീകരണവും അതിന്മേല്‍ സ്പീക്കര്‍ നടത്തിയ റൂളിങ്ങിനെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതായി കുഴല്‍നാടന്‍ പറഞ്ഞിരുന്നത് നേരത്തെ വൈറലായിരുന്നു. വീണ വിജയന്റെ എക്സാലോജിക്ക് എന്ന കമ്പനിയുടെ മെന്ററായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന്റെ ഡയറക്ടറായിരുന്ന ജെയ്ക്ക് ബാലകുമാര്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന ഫാക്ടിനെ ഇതുവരെ അംഗീകരിച്ചിരുന്നില്ല.
ജൂറിസ്റ്റിക് പേഴ്സണാലിറ്റി ഉള്ള ഒരു കമ്പനിയുടെ മെന്ററായാണ് ജേയ്ക്ക് പ്രവര്‍ത്തിച്ചിരുന്നതെന്നും അതുകൊണ്ട് മകളെ മെന്റര്‍ ചെയ്തു എന്ന് പറയാനാകില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ എക്സാലോജിക്ക് എന്ന കമ്പനിക്ക് മറ്റ് ഡയറക്ടേഴ്സ് ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
മെന്റര്‍ ആയി പ്രവര്‍ത്തിച്ചയാളുടെ പേര് കമ്പനി വെബ് സൈറ്റില്‍ നിന്ന് നീക്കിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും ആരെയും വ്യക്തിപരമായി ആക്രമിക്കുക എന്ന ഉദ്ദേശം തനിക്കില്ലെന്നും താന്‍ പൊതു സമൂഹത്തിന് മുന്നില്‍ വിഷയം വ്യക്തമാക്കിക്കഴിഞ്ഞതായും മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയത്തിനിടെ താന്‍, മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തെ മുഖ്യമന്ത്രി എതിര്‍ത്തിരുന്നുവെന്നും എംഎല്‍എ പറഞ്ഞത് പച്ചക്കള്ളമാണെന്ന് സഭയില്‍ പറഞ്ഞതിലൂടെ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണോയെന്ന് ജനം വിലയിരുത്തട്ടെയെന്നും താന്‍ ഈ വിഷയുമായി മുന്നോട്ടുപോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. തന്‍റെ വാദം മുഖ്യമന്ത്രി തള്ളിയതോടെ ഇത് അവകാശ ലംഘനമാണെന്ന് കാണിച്ചുകൊണ്ട് വാദം ശരിയാണെന്ന് തെളിയിക്കുന്ന രേഖകളുള്‍പ്പെടെ സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് മാത്യു കുഴല്‍നാടന്‍ നല്‍കിയിരുന്നു. ഇതെല്ലാം പിണറായിയെ പ്രതിസന്ധിയിലാക്കി. ഈ സാഹചര്യത്തിലാണ് കരുനാഗപ്പള്ളിയിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ കുഴല്‍നാടനെ മുഖ്യമന്ത്രി കടന്നാക്രമിച്ചത്. ഇതിന്റെ തുടര്‍ച്ചയായിരുന്നു ലൈഫ് മിഷനിലും കണ്ടത്.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
































