തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കെവി തോമസ്.വികസന പദ്ധതികള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് കൈമാറി. പദവികള്‍ തരണമോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ കെവി തോമസ് തിരുവനന്തപുരത്ത് പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വികസന സാധ്യത കൂടുതലുള്ള മേഖലയെ പറ്റി സംസാരിച്ചു. മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സഹായം എങ്ങനെ ലഭ്യമാക്കാം, തുടര്‍ന്നുള്ള വികസനം എങ്ങനെയാവണം എന്നീ കാര്യങ്ങളില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. പദവിയോ സ്ഥാനത്തെ കുറിച്ചോ സംസാരിച്ചില്ല. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും കെ വി തോമസ് വ്യക്തമാക്കി.ഇടത് സഹയാത്രികനായ കെ വി തോമസ് പദവികള്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇന്നലത്തെ കൂടിക്കാഴ്ച ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കാനാണെന്നും അദ്ദേഹം സൂചന നല്‍കി.