പിണറായി വിജയന്‍ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ടറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സ്വപ്നയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെയ്ക്കണെമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ടറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചത് പോലീസുമായി ഉന്തും തള്ളിനും ഇടയാക്കി. ബാരിക്കേഡിന് മുകളില്‍ കയറിയ വനിതാ നേതാവിനെ താഴെയിറക്കാന്‍ പിണറായിയുടെ കാക്കി കുറച്ചു വിയര്‍ക്കേണ്ടി വന്നു.

മാര്‍ച്ച്‌ കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം ഉത്ഘാടനം ചെയ്തു. പിണറായി വിജയന്‍ മുന്‍പ് പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ തെല്ലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അദ്ദേഹം രാജിവെയ്ക്കണമെന്ന് ബല്‍റാം ആവശ്യപ്പെട്ടു. കേരളത്തില്‍ ആദ്യമായാണ് മുഖമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെയും ആരോപണം ഉയര്‍ന്നത്. കേന്ദ്ര ഗവണ്‍മെന്റ് മുഖ്യമന്ത്രിയെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഡിസി സി പ്രസിഡന്റ് പ്രെഫ. സതീഷ് കൊച്ചു പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അജിത് ഡോവലും വാങ് യീയുമായുള്ള ചർച്ച : എട്ട് സുപ്രധാന വിഷയങ്ങളിൽ ധാരണ ;...

0
ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...

താമരശ്ശേരിയിൽ യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

0
കോഴിക്കോട് : താമരശ്ശേരിയില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൂക്കാട് കുറ്റിക്കാട്ടില്‍...

താമരശ്ശേരിയിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായെന്ന് പരാതി

0
കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി...

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....